എംഐ ഷാനവാസിന്റെ സംസ്കാരം ഇന്ന്

കഴിഞ്ഞ ദിവസം അന്തരിച്ച കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റും ലോക്സഭാംഗവുമായ എംഐ ഷാനവാസിന്‍റെ സംസ്കാരം ഇന്ന്.  രാവിലെ പത്തരക്ക് കലൂര്‍ തോട്ടത്തുപടി പള്ളി ഖബറിസ്ഥാനിലാണ് സംസ്കാരം. സംസ്ഥാന ബഹുമതികളോടെയാണ് ചടങ്ങുകള്‍ നടക്കുക. ഇന്നലെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹം രാത്രിയോടെ എസ്.ആർ.എം റോഡിലെ വീട്ടിലേക്ക് കൊണ്ട് വന്നിരുന്നു. ഇവിടെ നിന്നാണ് ഇനി തോട്ടത്തുപടി പള്ളിയിലേക്ക് മൃതദേഹം കൊണ്ട് പോകുക. സംസ്കാര ചടങ്ങിന് ശേഷം ടൗൺഹാളിൽ അനുശോചന യോഗം ചേരും.

ചെന്നൈ ക്രോംപേട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയായിരുന്നു അന്ത്യം.  .കരൾ മാറ്റ ശാസ്ത്രക്രിയയെ തുടർന്നുണ്ടായ അണുബുധയെ തുടർന്ന് കുറച്ച് ദിവസങ്ങളായി ചികിൽസയിലായിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top