ലോക ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ്; മേരി കോം ഫൈനലില്‍

ലോക വനിതാ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മേരി കോം ഫൈനലില്‍. ഉത്തര കൊറിയയുടെ കിം ഹ്യാംഗ് മിയെ തകര്‍ത്താണ് ഇന്ത്യയുടെ വെറ്ററന്‍ ഫൈനലില്‍ കടന്നത്. സെമിയില്‍ 48 കിലോഗ്രാം വിഭാഗത്തില്‍ എതിരില്ലാത്ത അഞ്ച് പോയിന്റുകള്‍ക്കായിരുന്നു മേരി കാമിന്റെ വിജയം. സ്‌കോര്‍: 5-0

ഫൈനലില്‍ എതിരാളിയെ വീഴ്ത്താനായാല്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം നേടുന്ന താരമെന്ന റെക്കോര്‍ഡ് മേരി കോം സ്വന്തമാക്കും. നിലവില്‍ അയര്‍ലാന്‍ഡ് താരം കാറ്റി ടെയ്‌ലര്‍ക്കൊപ്പമാണ് മേരി കോം ഈ റെക്കോര്‍ഡ് പങ്കിടുന്നത്. അഞ്ച് സ്വര്‍ണമാണ് ഇരുവരും നേടിയിട്ടുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top