ജി.എന്‍.പി.സി ഫേസ്ബുക്ക് പേജ് അഡ്മിന്‍ കീഴടങ്ങി

gnpc

മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന ജി.എന്‍.പി.സി ഫേസ്ബുക്ക് പേജിന്റെ അഡ്മിന്‍ അജിത് എക്‌സൈസിന് മുന്നില്‍ കീഴടങ്ങി. മദ്യപാനം പ്രോത്സാഹിപ്പിക്കാനായി കുട്ടികളെ ഉപയോഗിച്ചു, സാമുദായിക സ്പര്‍ദ വളര്‍ത്തുന്ന പോസ്റ്റുകളും ചിത്രങ്ങളും ഫേസ്ബുക്കില്‍ പങ്കുവെച്ചു തുടങ്ങിയ കാര്യങ്ങളെല്ലാം പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജി.എന്‍.പി.സി അഡ്മിന്‍ അജിത്തിനെതിരെ കേസെടുത്തിരുന്നു. കേസ് എടുത്തതിന് പിന്നാലെ അജിത് ഒളിവില്‍ പോകുകയായിരുന്നു.

നേരത്തെ ജിഎന്‍പിസി  ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് കേസെടുത്തിരുന്നു. ഫെയ്സ് ബുക്ക് ഗ്രൂപ്പിൻറെ മറവിൽ അഡ്മിൻ അജിത് കുമാർ നടത്തിയ ഡിജെ പാർട്ടിയിൽ 90 പേർ പങ്കെടുത്തതായി എക്സൈസ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നടപടി. പാർ‍ട്ടി നടന്ന പാപ്പനംകോട്ടുള്ള ഹോട്ടലിൽ എക്സൈസ് പരിശോധന നടത്തുകയും മാനേജറുടെ ജീവനക്കാരുടെയും മൊഴിയെടുക്കുകയും ചെയ്തിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top