‘കാമുകനെ കൊലപ്പെടുത്തി ബിരിയാണിയാക്കിയിട്ടില്ല’; ആ വാര്‍ത്ത തെറ്റ്

കാമുകനെ കൊന്ന് ബിരിയാണിയാക്കി യുവതി വീട്ടുജോലിക്കാര്‍ക്ക് വിളമ്പിയെന്ന വാര്‍ത്ത തെറ്റാണെന്ന് അബുദാബി പോലീസ്. മൊറോക്കോ സ്വദേശിയായ യുവതി കാമുകനെ കൊലപ്പെടുത്തിയ ശേഷം ചെറുകഷ്ണങ്ങളാക്കി മച്ബൂസ് (ബിരിയാണി) ഉണ്ടാക്കിയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഈ വാര്‍ത്ത തെറ്റാണെന്ന് വ്യാഴാഴ്ച അബുദാബി പോലീസ് വാര്‍ത്താക്കുറിപ്പ് ഇറക്കി. വ്യാജവാര്‍ത്ത ആദ്യം പ്രചരിച്ചത് സാമൂഹ്യമാധ്യമങ്ങളിലാണെന്നും അതിനു ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ ഇത് വാര്‍ത്തയാക്കിയതെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നുള്ളതാണ് സത്യമാണ്. അല്‍ഐനിലാണ് സംഭവം നടന്നത്. എന്നാല്‍, സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ച രീതിയിലുള്ള സംഭവങ്ങള്‍ ഒന്നും നടന്നിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി.

കാമുകനെ കൊലപ്പെടുത്തിയ മൊറോക്കോ സ്വദേശിനി പോലീസ് പിടിയിലാണ്. ഈ യുവതി കാമുകനെ കൊപ്പെടുത്തിയ ശേഷം കഷ്ണങ്ങളാക്കി ബിരിയാണി വെച്ചെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്ത. യുവാവ് മറ്റൊരു വിവാഹത്തിനു തയാറെടുത്തതാണ് ഇവരെ പ്രകോപിപ്പിച്ചത്. കാമുകനെ കൊന്നശേഷം ശരീരഭാഗങ്ങൾ ഓരോന്നായി ബ്ലെൻഡറിലിട്ട് അടിച്ച് ബിരിയാണിക്കുള്ള ഇറച്ചി പരുവമാക്കുകയായിരുന്നെന്നും അതിന്‌ ശേഷം ഇവർ ഇത് ബിരിയാണിയാക്കി വീട്ടുജോലിക്കാർക്ക് വിളമ്പുകയായിരുന്നെന്നുമാണ് നേരത്തെ പുറത്തുവന്ന വാര്‍ത്ത.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top