സംസ്ഥാനത്ത് വീണ്ടും കരിമ്പനി പിടിമുറുക്കുന്നു

സംസ്ഥാനത്തെ വീണ്ടും ആശങ്കയിലാഴ്ത്തി കരിമ്പനി പടർന്ന് പിടിക്കുന്നു. കഴിഞ്ഞദിവസം മലപ്പുറം കരുളായിയിലാണ് ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. രണ്ടുവർഷത്തിനിടെ മൂന്നാമത്തെയാൾക്കാണ് ഈ രോഗം പിടിപെടുന്നത്.

കഴിഞ്ഞദിവസം മലപ്പുറം കരുളായിയിലാണ് ഒരാൾക്ക് രോഗലക്ഷണങ്ങൾ കണ്ടത്. രണ്ടുവർഷത്തിനിടെ മൂന്നാമത്തെയാൾക്കാണ് ഈ രോഗം പിടിപെടുന്നത്.

കരിമ്പനി പിടിപെട്ടയാളെ കടിക്കുന്ന മണലീച്ചകൾ വഴി പകരും. ആദ്യം തൊലിപ്പുറത്ത് വ്രണമുണ്ടാകും. പിന്നീട് പനിയായി മാറും. ഗുരുതരമായാൽ ചുവന്ന രക്താണുക്കൾ കുറയും. കരളിനെയും ബാധിക്കും. ഭാരം കുറയുക, പ്ലീഹവീക്കം തുടങ്ങിയവയ്ക്കും സാധ്യത.

Loading...
Top