Advertisement

നിരോധനാജ്ഞ ആദ്യം നടപ്പിലാക്കേണ്ടത് കുണ്ടന്നൂരില്‍; സര്‍ക്കാറിനെ പരിഹസിച്ച് ജേക്കബ് തോമസ്

November 25, 2018
Google News 0 minutes Read
Jacob Thomas DGP

ശബരിമലയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാറിനെ നടപടിയെ പരിഹസിച്ച് മുന്‍ വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസ്. ശബരിമലയിലെത്തിയ ജേക്കബ് തോമസ് മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സര്‍ക്കാര്‍ നടപടിയെ പരിഹസിച്ചത്.

തന്റെ അഭിപ്രായത്തില്‍ ആദ്യം നിരോധനാജ്ഞ നടപ്പിലാക്കേണ്ടത് ഗതാഗത കുരുക്കുള്ള കുണ്ടന്നൂരിലാണ്. നാലോ അഞ്ചോ അംഗങ്ങളുള്ള കുടുംബങ്ങളിലും നിരോധനാജ്ഞ നടപ്പിലാക്കണമെന്ന് തോന്നിയിട്ടുണ്ട് എന്നും പറഞ്ഞായിരുന്നു ജേക്കബ് തോമസിന്റെ പരിഹാസം.

കുണ്ടന്നൂര്‍ ജംങ്ഷനിലൊരു നിരോധനാജ്ഞ വേണമെന്ന് എനിക്ക് എറണാകുളത്തൂടെ യാത്ര ചെയ്യുമ്പോള്‍ തോന്നാറുണ്ട്. അതുപോലെ അഞ്ചംഗങ്ങള്‍, അല്ലെങ്കില്‍ നാലില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളിലും ഒരു നിരോധനാജ്ഞ വേണമെന്ന് തോന്നിയിട്ടുണ്ടെന്ന് പറഞ്ഞ ജേക്കബ് തോമസ് താന്‍ വിശ്വാസികള്‍ക്കൊപ്പമാണെന്നും വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here