Advertisement

മുൻ ഡിജിപി സെൻകുമാറിനെതിരെ സർക്കാർ ഹൈ കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു

November 27, 2018
Google News 0 minutes Read
tp senkumar senkumar approaches sc

മുൻ ഡിജിപി സെൻകുമാറിനെതിരെ സർക്കാർ ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. നമ്പി നാരായണനെ കുടുക്കാൻ സെൻകുമാർ ശ്രമിച്ചു എന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നാണ് സർക്കാർ വിശദീകരണം. അതിനാൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി സെൻകുമാറിനെ നിയമിക്കാനാവില്ലന്നും സർക്കാർ കോടതിയെ അറിയിച്ചു.

‍നമ്പി നാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ സമർപിച്ച പരാതിയിൽ അന്വേഷണം പൂർത്തിയാകാതെ കേരള അഡ്മിനിസ്ട്രേറ്റീവ് അംഗം ആക്കാൻ ആവില്ലെന്ന് സർക്കാർ സത്യവാങ്‌മൂലം നൽകിയിട്ടുള്ളത്. തന്നെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമാകുന്നത് തടയാൻ സർക്കാർ ശ്രമിക്കുന്നു എന്നാരോപിച്ചു സെൻകുമാർ സമർപ്പിച്ച ഹർജിയിലാണ് സർക്കാർ സത്യവാങ്‌മൂലം . നഷ്ടപരിഹാരം ആവശ്യപ്പെട്ട് നമ്പി നാരായണൻ തിരുവനന്തപുരം കോടതിയിൽ നൽകിയ പരാതിയിൽ ഏഴാം എതിര് കക്ഷിയാണ് സെൻകുമാർ എന്നും സർക്കാർ കോടതിയെ അറിയിച്ചു.നമ്പി നാരായണന്റെ കേസിന്റെ അന്വേഷ്ണ ചുമതല സെൻകുമാറിന് ഉണ്ടായിരുന്നു .കോടതിയെ തെറ്റിദ്ധരിപ്പിച്ചു കേസില്‍ തുടരന്വേഷണത്തിന് അനുമതി വാങ്ങിയത് സെൻകുമാറാണ്. സെൻകുമാർ മാധ്യമങ്ങൾക്ക് ഈ വാർത്ത‍ നൽകുക വഴി മാനനഷ്ടം ഉണ്ടായി എന്നും നമ്പി നാരായണന്റെ പരാതിയിൽ പറയുന്നുണ്ട്
.11 ലക്ഷം രൂപ നഷ്ട പരിഹാരം നല്കണം എന്നും നമ്പി നാരായണന്റെ പരാതിയിൽ ഉണ്ട്.

ഇതേക്കുറിച്ചു അന്വേഷ്ണം പൂർത്തി ആകാതെ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ അംഗമായി നിയമിക്കാൻ ആവില്ലെന്നും സർക്കാർ സത്യവാങ്‌മൂലത്തിൽ കോടതിയെ അറിയിച്ചു . തനിക്കെതിരെ നിരന്തരം കേസുകൾ നൽകി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അംഗമാകുന്നത് ബോധപൂർവം തടയാൻ ശ്രമിച്ച സർക്കാർ നഷ്ടപരിഹാരം നൽകണമെന്നാണ് മുൻ ഡി.ജി.പി ടി.പി സെൻകുമാർ ഹർജി യിൽ ആവശ്യപ്പെടുന്നത്

കെ.എ.ടി അംഗമായി നിയമിക്കാൻ താനുൾപ്പെട്ട പട്ടിക 2016 ഒക്ടോബറിൽ ചീഫ് ജസ്റ്റിസ് അടങ്ങുന്ന സെലക്ഷൻ സമിതി അന്തിമമാക്കിയിരുന്നതായി ഹര്‍ജിയില്‍ പറയുന്നു. ഇൗ പട്ടികയിലുണ്ടായിരുന്ന വി. സോമസുന്ദരത്തിന് ഈ വർഷം ജനുവരി 31 ന് നിയമനം ലഭിച്ചു. എന്നാൽ സർക്കാർ തന്നോടു വിവേചനം കാട്ടിയെന്നാണ് സെൻകുമാർ കോടതിയെ അറിയിച്ചിട്ടുള്ളത്

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here