ഓട്ടര്‍ഷ കണ്ട് കാശു പോയി; എന്നാല്‍ ആ കാശ് തിരിച്ച് തരാമെന്ന് അനുശ്രീ

anusree

ഓട്ടര്‍ഷ കണ്ട് കാശുപോയെന്ന് കമന്റ് ചെയ്ത ആളോട് കാശ് അക്കൗണ്ടില്‍ ഇട്ട് തരാമെന്ന് നടി അനുശ്രീ. പടത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വന്ന ഫെയ്സ് ബുക്ക് ലൈവിന് താഴെയാണ് ചിത്രം കണ്ട് കാശ് പോയെന്ന് ആഷിഖ് അലി എന്നയാള്‍ കമന്റ് ഇട്ടത്. ആഷിഖ് അലിയ്ക്ക് എന്ത് കൊണ്ടാണ് കാശ് പോയതെന്ന് അറിയില്ല. എന്റെ ഒഫീഷ്യല്‍ പേജിലേക്ക് ആഷിഖിന്റെ പേരും അക്കൗണ്ട് ഡീറ്റെല്‍സും അയച്ച് തന്നാല്‍ പണം അയച്ച് തരാമെന്ന് അനുശ്രീ പറഞ്ഞത്. ജിഎസ്ടി വരുമോ എന്ന് അറിയില്ല. രണ്ട് ദിവസത്തിനകം പണം അക്കൗണ്ടില്‍ ഇടാം എന്നാണ് അനുശ്രീ പറയുന്നത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top