കെ എം ഷാജി നിയമസഭയില്‍ എത്തി

എംഎല്‍എ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി സ്റ്റേ ചെയ്ത പശ്ചാത്തലത്തില്‍ കെഎം ഷാജി നിയമസഭയില്‍ എത്തി. രാവിലെ നിയമസഭാ സമ്മേളനത്തിന് എത്തിയ കെ എം ഷാജി നിയമസഭാ രജിസ്റ്ററിൽ ഒപ്പ് വച്ചു.
ഇന്നലെയാണ് സുപ്രീം കോടതി ഷാജിയ്ക്ക് എതിരായ ഹൈക്കോടതി വിധി സ്റ്റേ ചെയ്തത്. നിബന്ധനകളോടെയാണ് സ്റ്റേ. നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാമെങ്കിലും വോട്ട് ചെയ്യാനാകില്ല. എംഎല്‍ എ എന്ന നിലയിലെ ആനുകൂല്യങ്ങളും ലഭിക്കില്ല. ജസ്റ്റിസ് എകെ സിക്രി അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്. സത്യം തെളിയും വരെ നിയമ പോരാട്ടം തുടരും എന്നാണ് കെഎം ഷാജി വിധി വന്നതിന് ശേഷം പ്രതികരിച്ചത്. വര്‍ഗ്ഗീയ പ്രചാരണം ഉള്‍ക്കൊള്ളിച്ച് നോട്ടീസ് അടിച്ച് ഇറക്കിയവരെ കണ്ടെത്തുമെന്നും കെഎം ഷാജി വ്യക്തമാക്കിയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here