എൻ.സി.പി. കേരള കോൺഗ്രസ് ബി ലയന ചര്‍ച്ച ഇന്ന്

എൻ.സി.പി. കേരള കോൺഗ്രസ് ബി ലയന ചര്‍ച്ച ഇന്ന്. ബാലകൃഷ്ണപിള്ളയുടെ ഓഫീസില്‍ ഉച്ചയ്ക്ക് രണ്ടരയ്ക്കാണ് ലയന ചര്‍ച്ച. ലയനത്തിന് എന്‍സിപി കേന്ദ്ര നേതൃത്വത്തിന്റെ അനുമതി ലഭിച്ചതായി ഈ മാസം ആദ്യം തോമസ് ചാണ്ടി എംഎല്‍എ വ്യക്തമാക്കിയിരുന്നു. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ഉന്നതാധികാര സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തോമസ് ചാണ്ടി വ്യക്തമാക്കിയിരുന്നു. ഇന്ന് നടക്കുന്ന ചര്‍ച്ചയ്ക്ക് ശേഷം റിപ്പോര്‍ട്ട് എന്‍സിപി അധ്യക്ഷന് സമര്‍പ്പിക്കും. അതേസമയം ലയനത്തില്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയായ ഗണേഷ് കുമാറിന് അതൃപ്തിയുണ്ട്. എന്‍സിപിയുമായുള്ള ചര്‍ച്ചകള്‍ക്ക് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള, പിഎം മാത്യു, നജീബ് പാലക്കണ്ടി എന്നിവരടങ്ങിയ കോര്‍ കമ്മറ്റിയെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. ലയന ശേഷം പാര്‍ട്ടിയിലെ പ്രധാന പദവികള്‍ പങ്കിടാനും ധാരണയായിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here