ശബരിമല വിഷയത്തില്‍ ബിജെപി തുറന്ന സമരത്തിന്; തിങ്കളാഴ്ച മുതല്‍ നിരാഹാര സമരം

ശബരിമല വിഷയത്തില്‍ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ബിജെപി തുറന്ന സമരത്തിന് ഒരുങ്ങുന്നു. തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ബിജെപി നേതാവ് എഎന്‍ രാധാകൃഷ്ണന്‍ നിരാഹാരമിരിക്കും. 15ദിവസമാണ് നിരാഹാര സമരം സംഘടിപ്പിക്കുന്നത്. ആചാര സംരക്ഷണത്തിനായി ഭക്തര്‍ക്കൊപ്പം നിലകൊള്ളും ശബരിമലയിലെ നിയന്ത്രണങ്ങള്‍ എടുത്തുകളയും വരെ സമരം തുടരുമെന്നുമാണ് പിഎസ് ശ്രീധരന്‍ പിള്ള വ്യക്തമാക്കിയിട്ടുണ്ട്. സുരേന്ദ്രന് എതിരെയുള്ള കേസ് പിന്‍വലിക്കുക എന്നതടക്കമുള്ള ആവശ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി തുറന്ന സമരത്തിന് ഒരുങ്ങുന്നത്.
എസ്പി യതീഷ് ചന്ദ്രയ്ക്ക് എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കാന്‍ കെ പി ശശികലയുടെ സഹോദരന്‍ തീരുമാനിച്ചിട്ടുണ്ടെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ പിസി ജോര്‍ജ്ജിനോടൊപ്പം ചേരാന്‍ തന്നെയാണ് ബിജെപിയുടെ തീരുമാനമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here