‘അമ്മ ഇല്ലാത്ത ദിവസം വീട്ടിലേക്ക് വരട്ടെ, എന്നോട് സഹകരിക്കണം’; കെ.എസ്.യു പ്രവര്‍ത്തകയുടെ പരാതി പുറത്ത്

കോണ്‍ഗ്രസ് നേതാവിനെതിരെ കെ.എസ്.യു പ്രവര്‍ത്തക നല്‍കിയ പരാതിയുടെ കോപ്പി ട്വന്റിഫോറിന്. തന്നോട് മോശമായി പെരുമാറിയെന്ന് കാണിച്ച് പെണ്‍കുട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും അയച്ച പരാതിയുടെ കോപ്പിയാണ് പുറത്തായത്.
നാട്ടിക നിയോജകമണ്ഡലത്തിലെ കെ.എസ്.യു പ്രവർത്തകയാണ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മെമ്പറും കോൺഗ്രസ് നേതാവുമായ കെ.ജെ. യദുകൃഷ്ണനെതിരെ പരാതിയുമായി രംഗത്തെത്തിയത്. യദുകൃഷ്ണനെതിരെ നടപടിയാവശ്യപ്പെട്ട കഴിഞ്ഞ ഒക്ടോബർ 13ന് പെൺകുട്ടി കെ.പി.സി.സി പ്രസിഡൻറ് മുല്ലപ്പള്ളി രാമചന്ദ്രന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. തുടർന്ന് പെൺകുട്ടി പൊലീസിൽ പരാതി നൽകി. പരാതിയിയുടെ അടിസ്ഥാനത്തിൽ യദുകൃഷ്ണനെതിരെ പോക്സോ ചുമത്തി പോലീസ് കേസെടുത്തു. നേതാക്കളുടെ ഇടപെടലും സ്വാധീനവും കൊണ്ട് തുടർനടപടികളുണ്ടായില്ല. ഈ സാഹചര്യത്തിലാണ് പെൺകുട്ടി രാഹുൽഗാന്ധിക്ക് കത്തയച്ചത്.
ഡി.സി.സിയും കെ.പി.സി.സിയും ഒത്തുകളിക്കുന്നുവെന്നും താൻ പ്രവർത്തിച്ച പാർട്ടിയിൽ നിന്നും നേതാക്കളിൽ നിന്നും മോശം അനുഭവമുണ്ടാകുന്നതായും രാഹുൽ ഗാന്ധിക്കയച്ച കത്തിൽ പറയുന്നുണ്ട്. എനിക്ക് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിശ്വാസമുണ്ടെന്നും പാര്‍ട്ടിയില്‍ നിന്ന് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധിക്ക് അയച്ച കത്തില്‍ പെണ്‍കുട്ടി പറയുന്നു.
പെണ്‍കുട്ടി രാഹുല്‍ ഗാന്ധിക്ക് അയച്ച കത്ത്:
കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് നല്‍കിയ പരാതി:
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here