കവിത മോഷ്ടിച്ചതെന്ന് ആരോപണം; വിശദീകരണവുമായി ദീപ നിഷാന്ത്

എഴുത്തുകാരിയും കോളജ് അദ്ധ്യാപികയുമായ ദീപ നിഷാന്ത് തന്റെ കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചെന്ന കവി എസ്. കലേഷിന്റെ ആരോപണത്തിൽ വിശദീകരണവുമായി ദീപ നിഷാന്ത് രംഗത്തെത്തി. കലേഷിന്റെ ആരോപണം നിഷേധിച്ച ദീപ താന്‍ വളരെ നാളുകള്‍ക്ക് മുമ്പ് എഴുതിയ കവിതയാണിതെന്നും തെളിവില്ലാത്തതിനാല്‍ നിസ്സഹായ ആണെന്നും വ്യക്തമാക്കി.
കലേഷ് 2011ല്‍ എഴുതിയതെന്ന് അവകാശപ്പെടുന്ന ‘അങ്ങനെയിരിക്കെ മരിച്ചുപോയ് ഞാന്‍/ നീ’ എന്ന കവിതയോട് സാമ്യമുള്ള രചനയാണ് ദീപ നിഷാന്തിന്റേതായി എകെപിസിറ്റി മാഗസിനില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൃശ്ശൂര്‍ കേരള വര്‍മ്മ കോളെജ് അദ്ധ്യാപികയായ ദീപയുടെ ചിത്രം സഹിതമാണ് കവിത പ്രസിദ്ധീകരിച്ചിരിക്കുന്നത്.
കവിത മുമ്പ് പ്രസിദ്ധീകരിച്ചതാണെന്നും ശബ്ദമഹാസമുദ്രം എന്ന കവിതാ സമാഹാരത്തില്‍ ഉള്‍പെടുത്തിയിട്ടുണ്ടെന്നുംകലേഷ് പറഞ്ഞു. വരികള്‍ വികലമാക്കി വെട്ടിമുറിച്ചൂ. ആശയം മാത്രമായിരുന്നെങ്കില്‍ പ്രശ്‌നമില്ലായിരുന്നു. പക്ഷേ തന്റെ വരികള്‍ തന്നെ ചെറിയ മാറ്റം വരുത്തി കൊടുത്തിരിക്കുന്നതുകൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കലേഷും തുറന്നടിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here