വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന സ്‌ട്രോങ് റൂമിലെ സിസിടിവി ഒരു മണിക്കൂറോളം പ്രവര്‍ത്തിച്ചിരുന്നില്ല

മധ്യപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോങ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടിവി ക്യാമറകള്‍ പ്രവര്‍ത്തിച്ചിരുന്നില്ലെന്ന് സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പു കമ്മീഷനും. വോട്ടിംഗ് മെഷീനില്‍ അട്ടിമറി നടത്തിയെന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സി.സി. ടി.വി പ്രവര്‍ത്തന രഹിതമായ കാര്യം സ്ഥിരീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷനും രംഗത്തെത്തിയത്. വൈദ്യുതി തകരാറാണ് സിസിടിവി പ്രവര്‍ത്തിക്കാതിരിക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍വോട്ടിംഗ് മെഷീനുകൾ സുരക്ഷിതമാണെന്നും ശക്തമായ സുരക്ഷായാണ് ഒരുക്കിയിട്ടുള്ളതെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.

സിസിടിവി ക്യാമറകളും സ്ട്രോങ് റൂമിന് പുറത്ത് സ്ഥാപിച്ച എൽ.ഇ.ഡി സ്‌ക്രീനും വെള്ളിയാഴ്ച രാവിലെ ഒരു മണിക്കൂർ പ്രവര്‍ത്തനരഹിതമായെന്ന് ഭോപ്പാല്‍ ജില്ലാ കലക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതിയില്ലാത്ത സാഹചര്യത്തിൽ ജനറേറ്ററോ ഇന്‍വെര്‍ട്ടറോ ഉപയോഗിച്ച് സി.സി.ടിവി പ്രവര്‍ത്തിക്കണമെന്ന് നിര്‍ദേശം നല്‍കിയതായും കലക്ടറിന്‍റെ റിപ്പോര്‍ട്ടിൽ പറയുന്നുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top