നിയമസഭ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിലേക്ക് കടന്ന് തെലങ്കാന
ഡിസംബര്‍ ഏഴിനു നടക്കുന്ന നിയമസഭ തിരഞെടുപ്പിന്റെ അവസാനഘട്ട പ്രചാരണത്തിലേക്ക് കടന്ന് തെലങ്കാന. അരോപണ പ്രത്യാരോപണങ്ങളുമായി രാഷ്ട്രീയ പാർട്ടികളും സജീവമായി. തെലങ്കാനയിൽ ഇന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയും വിവിധ റാലികളിൽ പങ്കെടുക്കും.
Read More: തെലങ്കാന തെരഞ്ഞെടുപ്പ് നേരിടാൻ കോൺഗ്രസ്-ടിഡിപി-സിപഐ സഖ്യം
തെലങ്കാനയിൽ അന്തിമഘട്ട തിരഞെടുപ്പു പ്രചരണ പരിപാടികളിലാണ് പ്രധാന രാഷ്ട്രീയ പാർട്ടികൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഹൈദരാബാദിൽ സംസാരിക്കും. കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി ഗഡ്വാൾ, തന്തൂർ എന്നീ രണ്ട് പൊതുയോഗങ്ങളിൽ പങ്കെടുക്കും. ടി ഡി പി അദ്ധ്യക്ഷൻ ചന്ദ്രബാബു നായിഡുവിനോടൊപ്പം കുകാട്ട്പള്ളിയിൽ റോഡ് ഷോ നടത്തും.പരസ്യ പ്രചാരണത്തിന്റെ അവസാന ദിനം സോണിയ ഗാന്ധി തെലങ്കാനയിലെത്തും. തെലങ്കാന രൂപീകരണത്തിന്റെ ടി അർ എസിന്റെ അവകാശവാദം സോണിയ ഗാന്ധിയെ കൊണ്ട് വരുന്നതോടെ മറികടക്കാനാവുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ്. തെലങ്കാനയിൽ ബി ജെ പി അധികാരത്തിലെത്തിയാൽ ഓൾ ഇന്ത്യ മജ്ലിസ് ഇ ഇത്തിഹാദുൾ നേതാവ് അസദുദീൻ ഒവൈസിക്ക് തെലങ്കാനയിൽ നിന്ന് ഓടി പോവേണ്ടി വരുമെന്ന് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാദിന്റെ പ്രസ്ഥാവനക്ക് മറുപടിയുമായി ഒവൈസി രംഗത്തത്തി. തെലങ്കാന തന്റെ പിതാവിന്‍റെ നാടാണെന്നും, ഇവിടെ നിന്ന് തന്നെ മാറ്റാൻ മറ്റാർക്കും സാധിക്കുകയില്ലെന്നായിരുന്നു ഒവൈസിയുടെ പ്രതികരണം. ഡിസംബര്‍ ഏഴിനു തിരഞെടുപ്പ് നടക്കുന്ന തെലങ്കാനയിൽ കെ ചന്ദ്രശേഖര റാവു നേതൃത്വം നൽകുന്ന ടിആര്‍എസിനെതിരെയാണ് കോൺഗ്രസ് – ടി ഡി പി സഖ്യം മത്സരിക്കുന്നത്. ബിജെപി,എഐഎംഐഎം സംസ്ഥാനത്ത് കടുത്ത മത്സരം കാഴ്ചവക്കുന്നുണ്ട്. ഡിസംബർ 11 നാണ് വോട്ടെണ്ണല്‍.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here