അഗസ്ത വെസ്റ്റ്‌ലാന്റ് കേസ്; ആരോപണ പ്രത്യരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും

അഗസ്ത വെസ്റ്റ്‌ലാന്റ് ഹെലികോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ ഇന്ത്യയിലെത്തിച്ച സംഭവത്തിൽ ആരോപണ പ്രത്യരോപണങ്ങളുമായി കോൺഗ്രസും ബിജെപിയും. കോൺഗ്രസിന് ഇനി ഉറക്കമില്ലാത്ത രാത്രികളാണ് എന്നായിരുന്നു ബിജെപിയുടെ പ്രതികരണം.
രാജസ്ഥാൻ, തെലങ്കാന നിയമ സഭാ തെരഞ്ഞെടുപ്പുകളുടെ പരസ്യ പ്രചരണം അവസാനിക്കുന്ന ദിവസം മിഷേലിനെ കോടതിയിൽ ഹാജറാക്കിയത് വലിയ രാഷ്ട്രീയ വിജയമായാണ് ബിജെപി ഉയർത്തി കാട്ടുന്നത്. പ്രചരണ റാലികളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി കോൺഗ്രസിനെ കടന്നാക്രമിച്ചത് ആഗസ്താ വെസ്റ്റ്‌ലാൻഡ് ഉപയോഗിച്ചായിരുന്നു. ‘യുപിഎ മിഷേലിനെ സംരക്ഷിക്കാൻ ശ്രമിച്ചു. എൻഡിഎ ഇന്ത്യയിലെത്തിച്ചു. ഇനി സത്യം പുറത്തു വരും’- മോദി പറഞ്ഞു
റദ്ദാക്കിയ കരാർ ഉയർത്തിക്കാട്ടി ബിജെപി നടത്തുന്നത് രാഷ്ട്രീയ കളിയാണെന്ന് കോൺഗ്രസ് മറുപടി നൽകി.
അഗസ്ത വെസ്റ്റ്‌ലാൻറിന്റെ സംരക്ഷകനും പ്രചാരകനുമായിരിക്കെയാണ് മോദി ആരോപണങ്ങൾ ഉന്നയിക്കുന്നത്.
സത്യം പുറത്തുകൊണ്ടുവരാൻ അല്ല വ്യാജ തെളിവുകൾ ഉണ്ടാക്കാനാണ് ശ്രമമെന്നും കോൺഗ്രസ് വക്താവ് രൺദീപ് സുർജെ വാല പ്രതികരിച്ചു.
സർക്കാർ തെരഞ്ഞെടുപ്പ് വിജയത്തിനായി മിഷേലിനെ ഉപയോഗിക്കുകയാണെന്നാണ് മിഷേലിന്റെ അഭിഭാഷകൻ പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വിജയത്തിനായി സർക്കാർ മിഷേലിനെ ഉപയോഗിക്കുകയാണെന്നും യുകെയുടെ നയതന്ത്രസഹായം തേടുമെന്നും അഭിഭാഷക റോസ്‌മേരി പാട്രിസ് പറഞ്ഞു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here