’96’ ലെ പ്രേക്ഷകർ കാണാത്ത മറ്റൊരു രംഗംകൂടി; വീഡിയോ കാണാം

96

‘പ്രണയം’ ഈ ഒരു വാക്കു മതി പലതും ഓർത്തെടുക്കാൻ. പലരുടെയും ഹൃദയത്തിൽ അത്രമേൽ ആഴത്തിൽ വേരുന്നിയതാണ് പ്രണയം. നഷ്ടപ്രണയത്തിന്റെ ഇത്തിരി നൊമ്പരവും ഓർമ്മപ്പെടുത്തലുമായി പ്രേക്ഷകരിലേക്കെത്തിയ ചിത്രമാണ് ’96’. തമിഴ് ചിത്രമാണെങ്കിലും ഭാഷാഭേദമന്യേ ചിത്രത്തെ ഏവരും ഏറ്റെടുത്തു.

Read More: ജാനകി പോകുന്നതാണ് രാമചന്ദ്രന്റെ ശരി

ചിത്രത്തിലെ ഓരോ രംഗങ്ങളും ഗാനങ്ങളുമെല്ലാം പ്രേക്ഷകർ നെഞ്ചിലേറ്റുകയായിരുന്നു. വിജയ് സേതുപതിയും തൃഷയുമാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളായെത്തിയത്. ’96’ ൽനിന്നും നീക്കം ചെയ്ത ഒരു രംഗംകൂടി പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

Read More: 96ല്‍ എസ് ജാനകിയും അഭിനയിച്ചിരുന്നു; ഡിലീറ്റഡ് സീന്‍ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

റാം എന്ന കഥാപാത്രമായ് വിജയ് സേതുപതിയും ജാനകി എന്ന കഥാപാത്രമായി തൃഷയും വെള്ളിത്തരിയിൽ തിളങ്ങി. റാമിന്റെയും ജാനകിയുടെയും സ്കൂൾ കാലഘട്ടത്തിലെ ഒരു പ്രണയരംഗമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. യുട്യൂബിൽ റിലീസ് ചെയ്ത വീഡിയോ ഇതിനോടകം 10 ലക്ഷത്തിലധികം പേരാണ് കണ്ടത്.

അടുത്തിടെ ചിത്രത്തിലെ മറ്റൊരു രംഗംകൂടി അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഗായിക എസ് ജാനകി അഭിനയിച്ച ഈ രംഗം സിനിമയുടെ സ്വാഭാവികത നഷ്ടപ്പെടും എന്നു കരുതിയാണ് ചിത്രത്തിൽ നിന്നും ഒഴിവാക്കിയത്. സി പ്രേം കുമാറാണ് 96 എന്ന ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്. ചത്രത്തിലെ ‘കാതലെ… കാതലെ’ എന്നു തുടങ്ങുന്ന ഗാനവും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ’96’ കാലഘട്ടത്തിലെ പ്രണയമാണ് ചിത്രത്തിന്റെ പ്രമേയം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top