ആരോപണങ്ങൾ നിഷേധിച്ചു ക്രിസ്റ്റ്യൻ മിഷേൽ

ആരോപണങ്ങൾ നിഷേധിച്ചു ക്രിസ്റ്റ്യൻ മിഷേൽ. അഗസ്റ്റ വെസ്റ്റ്ലാന്റ് ഇടപാടിനു വേണ്ടി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർക്കും പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ക്കും കോഴ നൽകിയെന്ന ആരോപണം നിഷേധിച്ച് ക്രിസ്റ്റ്യൻ മിഷേല്‍. സിബിഐയുടെ ചോദ്യം ചെയ്യലിലാണ് മിഷേല്‍ അരോപണം നിഷേധിച്ചത്. കോഴ നൽകിയ വിവരങ്ങള്‍ രേഖപെടുത്തിയ ഡയറി എഴുതിയത് താനല്ലെന്ന് മിഷേല്‍ സിബിഐയോട് പറഞ്ഞു. കുറിപ്പ് തയ്യാറാക്കിയത് മറ്റൊരു ഇടനിലക്കാരനായ ഗ്യൂഡോ ഹസ്ക്കയാണെന്ന് മിഷേലിന്റെ മൊഴി. അഗസ്റ്റ വെസ്റ്റ്ലാന്റിൽ നിന്ന് പണം കൈപറ്റിയത കൺസൽട്ടൻസി ഫീയായാണ്. പണം എങ്ങനെ ചിലവഴിച്ചു എന്ന ചോദ്യത്തിനു ക്രിത്യമായ മറുപടി മിഷേല്‍ നൽകിയില്ലെന്ന്സിബിഐ വൃത്തങ്ങള്‍ അറിയിച്ചു. കസ്റ്റഡിയിലുള്ള ചോദ്യം ചെയ്യൽ തുടരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top