തെലുങ്കാനയിലും രാജസ്ഥാനിലും ഇന്ന് നിശബ്ദ പ്രചാരണം

ഇന്ന് തെലുങ്കാനയിലും രാജസ്ഥാനിലും നിശബ്ദ പ്രചാരണം. നാളെയാണ് രണ്ടു സംസ്ഥാനങ്ങളിലും വോട്ടെടുപ്പ് നടക്കുന്നത് .രാജസ്ഥാനിൽ 200 സീറ്റുകളിലേക്കും തെലുങ്കാനയിൽ 119 സീറ്റുകളിലേക്കുമാണ് ആണ് തിരഞ്ഞെടുപ്പ്.
രാജസ്ഥാനിൽ ബി.ജെ പിയും കോൺഗ്രസും നേർക്ക് നേർ ആണ് മത്സരം. എന്നാൽ തെലുങ്കാനയിൽ ടി.ആർ.എസിനെതിരെ ടി.ഡി.പി, കോൺഗ്രസ്, സി.പി.എം തെലങ്കാന ജനസമിതി എന്നീ പാർട്ടികൾ അടങ്ങുന്ന മഹാസഖ്യമാണ് മത്സരിക്കുന്നത്. വലിയ ആത്മവിശ്വാസത്തിലായിരുന്നു കോൺഗ്രസ് രാജസ്ഥാനിൽ പ്രചരണം ആരംഭിച്ചതെങ്കിലും അവസാന ഘട്ടത്തിൽ ബി ജെ പി ശക്തമായ പോരാട്ടം കാഴ്ച വെച്ചു. ജാതി സമവാക്യങ്ങൾ മാറി മറിയുന്ന രാജസ്ഥാനിൽ അവസാന ദിവസങ്ങളിൽ പ്രചാരണം ആ വഴിക്ക് നീങ്ങി. ഇതും ഏത് തരത്തിലാണ് വോട്ടർമ്മാരെ സ്വാധീനിച്ചതെന്ന് കാത്തിരുന്നു കാണണം. വസുന്ധരെ രാജയുടെ ഭരണത്തിന്റെ വിലയിരുത്തലാകും തെരഞ്ഞെടുപ്പ്. ഭരണ വിരുദ്ധ വികാരം പ്രതിഫലിക്കുമെന്ന ഭയവും ബി ജെ പി ക്കുണ്ട്. കർഷകർ, തൊഴിൽ രഹിതർ, ചന്ദ്രശേഖര റാവുവിന്റെ ക്ഷേമപദ്ധതികളുടെ ഗുണ ഭോക്തക്കൾ എന്നിവരാകും തെലങ്കാന ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. കർഷകരും തൊഴിൽ രഹിതരും ടി ആർ എസ്സിന് എതിരാണ്. ഇവരുടെ വോട്ടു ലക്ഷ്യമിട്ടാണ് മഹാസഖ്യത്തിന്റെ പ്രചാരണം നടന്നത്. മുസ്ലിം വോട്ടർമാരും നിർണായക സ്വാധീനമാകും. കണക്ക് കൂട്ടലുകൾക്കും പുന പരിശോധനകൾക്കും ഇന്ന് തിരശീലയാകും. നാളെ രാവിലെ ഏഴു മണി മുതൽ ജനം പോളിങ്ങ് ബൂത്തുകളിലേക്ക് വിധി എഴുതാനെത്തും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here