‘ശശിക്കൊപ്പം’; പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശശിക്ക് പിന്തുണ

wont take case against pk sasi says police

ലൈംഗികാരോപണ വിഷയത്തില്‍ കുറ്റാരോപിതനായ പി.കെ ശശിയെ പിന്തുണച്ച് സിപിഎം. ശശിക്കെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ പുറത്തായി. റിപ്പോര്‍ട്ടില്‍ പൂര്‍ണമായും പി.കെ ശശിയെ പിന്തുണക്കുന്ന നിലപാടാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്റേത്.

Read More: സൈനയും കശ്യപും ഇനി കായികലോകത്തെ താരദമ്പതികള്‍

മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി ഡിവൈഎഫ്‌ഐ വനിതാ നേതാവിനോട് മോശമായി പെരുമാറിയിട്ടില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ശശി അപമര്യാദയായി പെരുമാറിയതിന് ദൃക്‌സാക്ഷികളില്ല. തിരക്കുള്ള സമയത്ത് പാര്‍ട്ടി ഓഫീസില്‍ വച്ച് ശശി അപമര്യാദയായി പെരുമാറുമെന്ന് കരുതാനാകില്ല. ശശിയുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് പരാതിയെന്ന സംശയവും റിപ്പോര്‍ട്ടില്‍ പ്രകടിപ്പിച്ചിരിക്കുന്നു. ഇരയായ പെണ്‍കുട്ടിയുടെ മൊഴിയില്‍ പൊരുത്തക്കേടുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Read More: ഒടിയന്റെ വ്യാജപതിപ്പ് ഇന്റര്‍നെറ്റില്‍

പരാതിക്കാരിക്ക് ശശി പണം നല്‍കിയതില്‍ തെറ്റില്ല. യുവതി പരാതി സ്വയം നല്‍കിയതാണെന്ന് കരുതാനാകില്ല. ഇക്കാര്യങ്ങള്‍ കേന്ദ്ര കമ്മിറ്റിയുടെ സഹായത്തോടെ ജില്ലാ കമ്മിറ്റി പരിശോധിക്കണം. ജില്ലാ സമ്മേളന സമയത്ത് പെണ്‍കുട്ടി ഉത്സാഹവതിയായി കാണപ്പെട്ടെന്നും റിപ്പോര്‍ട്ടില്‍ എടുത്തുപറയുന്നു. ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന വാദം തള്ളാതെയാണ് അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top