കൊച്ചി ബ്യൂട്ടി പാർലർ വെടിവെപ്പ്; മുംബൈ അധോലോക നായകൻ രവി പൂജാരയിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഉടമ ലീന

leena paul statement recorded in connection with kochi beauty parlor attack

കൊച്ചി പനമ്പിള്ളി നഗറിലെ ആഡംബര ബ്യൂട്ടി പാർലറിൽ വെടിവെപ്പ് നടന്ന സംഭവത്തിൽ ബ്യൂട്ടി പാർലർ ഉടമ ലീന മരിയ പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരായി. പോലീസ് ലീനയുടെ മൊഴി രേഖപ്പെടുത്തി. മുംബൈ അധോലോക നായകൻ രവി പൂജാരയിൽ നിന്നും വധഭീഷണിയുണ്ടെന്ന് ഉടമ ലീന ഇന്ന് പോലീസിനോട് പറഞ്ഞു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും രവി പൂജാര 25 ലക്ഷം രൂപ ആവശ്യപ്പെടുന്നുണ്ടെന്നും ലീന ഇന്ന് പോലീസിനോട് പറഞ്ഞു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തിൽ വെച്ചായിരുന്നു മൊഴിയെടുപ്പ്.

പനമ്പിള്ളി നഗറിൽ സിനിമാ താരവും മുൻപ് തട്ടിപ്പ് കേസിൽ പ്രതിയുമായിരുന്ന ലീന മരിയ പോളിന്റെ ബ്യൂട്ടി പാർലറിന് നേരെ കഴിഞ്ഞ ദിവസമാണ് വെടിവെയ്പ്പുണ്ടായത്. സാമ്പത്തിക പ്രശ്നമാണ് വെടിവെയ്പ്പിന് കാരണമെന്ന് പോലിസ് പറയുന്നു. കൊച്ചി പനമ്പിള്ളി നഗറില്‍ ദ നെയില്‍ ആര്‍ട്ടിസ്ട്റി എന്നാണ് ലീന നടത്തുന്ന ആഡംബര ബ്യൂട്ടി പാർലറിന്റെ പേര്.

മൂന്ന് മണിയോടെ രണ്ട് പേര്‍ ബൈക്കിലെത്തിയാണ് ആക്രമണം നടത്തിയത്. ബൈക്ക് സ്ഥാപനത്തിന് താഴെ പാർക്ക് ചെയ്ത ശേഷം ഹെൽമറ്റ് ഊരി മാറ്റാ തെ മുകളിലേയ്ക്ക് കയറി പോവുകയായിരുന്നു. ഇവരിൽ ഒരാളുടെ കൈവശം ഒരു കുറിപ്പും ഉണ്ടായിരുന്നു. അല്പ സമയത്തിന് ശേഷം ഓടി ബൈക്കിൽ കയറിയ ഇവർ രണ്ട് തവണ നിലത്തേയ്ക്ക് വെടിയുതിർന്നു . പിന്നീട് ഇവിടുന്ന് കടന്ന് കളയുകയും ചെയ്തു. അക്രമികൾ വരുന്ന ദൃശ്യം ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.

സ്ഥാപന ഉടമ ലീന മരിയ പോളിന് രണ്ടാഴ്ച്ച മുൻപ് 25 കോടി രൂപ ആവശ്യപ്പെട്ട് നിരവധി ഫോൺ കോളുകൾ വന്നതായി പോലീസിന് നേരത്തെ തന്നെ വിവരം ലഭിച്ചിരുന്നു. ഇക്കാര്യം ഒരാഴ്ച മുൻപ് പോലിസ് ലീനയോട് ചോദിച്ചപ്പോൾ ലീന നിഷേധിച്ചു. എന്നാല്‍ തന്റെ സുരക്ഷയ്ക്കായി ലീന രണ്ട് പേരെ നിയോഗിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ വെടിവയ്പ്പ് നടന്നിരിക്കുന്നത്. അതു കൊണ്ട് തന്നെ പണം ആവശ്യപ്പെട്ട സംഘമായിരിക്കാം അക്രമത്തിന് പിന്നാലെന്ന് പോലീസ് സംശയിക്കുന്നു.

നിരവധി തട്ടിപ്പ് കേസൽ പ്രതിയായി തീഹാർ ജയിലിൽ കഴിയുന്ന ലീനയുടെ കാമുകൻ സുകേഷ് ചന്ദ്ര ശേഖരന്റ പക്കൽ കോടികൾ ഉണ്ടെന്നാണ് പ്രചാരണം ഈ പണം ലീന യാണ് കൈകാര്യം ചെയ്യുന്നതെന്ന് ധരിച്ചായിരിക്കാം അജ്ഞാതർ പണം ആവശ്യപ്പെട്ടതെന്ന് പോലീസ് സംശയിക്കുന്നു. ബോംബെയിൽ നിന്ന് ചിലര്‍ ലീനയുടെ സ്ഥാപനത്തിന് നേരെ വെടിവയ്ക്കാൻ സാധ്യതയുണ്ടെന്ന രഹസ്യ വിവരം ലഭിച്ചപ്പോൾ പോലീസ് ഇക്കാര്യം ലീനയെ അറിയിച്ചിരുന്നു.

ലീനയുടെ സ്ഥാപനത്തിന് താഴെ അക്രമികൾ കൊണ്ടിട്ട കുറിപ്പിൽ രവി പൂജാരി എന്ന് ഹിന്ദിയിൽ എഴുതിയിട്ടുണ്ട്. മുംബൈയിലെ അധോലോക സംഘ തലവൻമാരിൽ പ്രധാനിയാണ് രവി പൂജാരി.

2013ല്‍ കാനറാ ബാങ്കില്‍ നിന്ന് 19കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയാണ് ലീന. നിക്ഷേപ തുക ഇരട്ടിയാക്കി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിച്ച കേസിലും പ്രതിയാണ് ലീന.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top