അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ ജാഗ്രതെ! മുട്ടന്‍ പണി വരുന്നുണ്ടേ….

പലരുടെയും നിത്യോപയോഗ സാധനങ്ങളുടെ ലിസ്റ്റില്‍ ഇന്ന് ഗൂഗിള്‍ മാപ്പും ഉണ്ട്. ജനങ്ങള്‍ക്കിടയില്‍ അത്രമേല്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട് ഈ ആപ്ലിക്കേഷന്. ഗൂഗിള്‍ മാപ്പില്‍ പുതിയ ഒരു പരിഷ്‌കരണം കൂടി അവതരിപ്പിച്ചിരിക്കുകയാണ്. ഇനിമുതല്‍ ഓട്ടോറിക്ഷ പോകുന്ന വഴിയും ഗൂഗിള്‍ മാപ്പ് നോക്കിയാല്‍ അറിയാം. ന്യൂഡല്‍ഹിയിലാണ് പ്രാരംഭഘട്ടത്തില്‍ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുന്നത്. പുതിയ ഫീച്ചര്‍ പ്രാബല്യത്തിലാവുന്നതോടെ ഓട്ടോറിക്ഷ റൂട്ടുകളും കൃത്യമായ തുകയും യാത്രക്കാരന് അറിയാന്‍ സാധിക്കും. അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് വെല്ലുവിളിയാണ് ഗൂഗിള്‍ മാപ്പിലെ പുതിയ പരിഷ്‌കരണം.
ഡല്‍ഹി ട്രാഫിക് പോലീസ് നല്‍കിയ ഔദ്യാഗിക ഓട്ടോ ചാര്‍ജ് ആയിരിക്കും ഗൂഗിള്‍ മാപ്പില്‍ നല്‍കുക. അതുകൊണ്ട് തന്നെ തെറ്റായ വഴികളിലൂടെ കൊണ്ടുപോയി അമിത ചാര്‍ജ് ഈടാക്കുന്ന ഓട്ടോ ഡ്രൈവര്‍മാരുടെ രീതിക്കും പരിഹാരമാകും. പരിചയമില്ലാത്ത ഇടങ്ങളിലേക്ക് ഓട്ടോ റിക്ഷയെ ആശ്രയിച്ച് പോകുന്നവര്‍ക്കാണ് ഈ സൗകര്യം കൂടുതല്‍ പ്രയോജനപ്പെടുത്താന്‍ സാധിക്കുക.
Read more: നിങ്ങളറിഞ്ഞോ…? വാട്‌സ്ആപ്പിലെ പുതിയ മാറ്റം
എന്നാല്‍ ഈ ഫീച്ചര്‍ മറ്റ് നഗരങ്ങളിലേക്ക് വ്യാപിപ്പിക്കുമോ എന്ന കാര്യത്തില്‍ ഔദ്യോഗികമായ വിവരങ്ങളൊന്നും ഗൂഗിള്‍ പുറത്തുവിട്ടിട്ടില്ല.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here