കിളിനക്കോട് സംഭവം; പെണ്‍കുട്ടികളെ അപമാനിച്ച നാല് പേര്‍ കസ്റ്റഡിയില്‍

മലപ്പുറം കിളിനക്കോട് പെൺകുട്ടികളെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ച സംഭവത്തിൽ 4 പേർ കസ്റ്റഡിയിൽ. വേങ്ങര പൊലീസാണ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടികൾക്കുള്ള മറുപടി വീഡിയോ സോഷ്യൽ മീഡിയയിൽ അപ് ലോഡ് ചെയ്ത കിളിനക്കോട് സ്വദേശികളാണ് പിടിയിലായത്. സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ പെണ്‍കുട്ടികള്‍ക്കെതിരെ സദാചാര പൊലീസ് ചമയുകയും സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന പരാതിയില്‍ നേരത്തെ പൊലീസ് ആറ് പേര്‍ക്കെതിരെ കേസെടുത്തിരുന്നു. ലീഗ് നേതാവ് അടക്കം ആറുപേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐപിസി 143, 147, 506, 149 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Read More: കിളിനക്കോട് ട്രോളുകള്‍ക്ക് പിന്നാലെ പേജും; ചിരിച്ച് മറിഞ്ഞ് സോഷ്യല്‍ മീഡിയ

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top