ക്ഷേത്രത്തിലെ പ്രസാദത്തിൽ വിഷം കലർത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

temple

മൈസൂരു ചാമരാജനഗർ ക്ഷേത്രത്തിലെ പ്രസാദത്തിൽ വിഷം കലർത്തിയ സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരി ദോഡയ്യയാണ് ക്ഷേത്ര ഭാരവാഹി ഹിമ്മാടി മഹാദേവ സ്വാമിക്ക് വേണ്ടി പ്രസാദത്തിൽ വിഷം കലർത്തിയതെന്ന്‌ പോലീസ് കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 15 പേരുടെ മരണത്തിനിടയാക്കിയ സംഭവമുണ്ടായത്.

കിച്ചുഗുട്ടി മാരമ്മ ട്രസ്റ്റ് ഭാരവാഹി ഹിമ്മാടി മഹാദേവ സ്വാമിയുടെ നിർദ്ദേശപ്രകാരമാണ് തൊട്ടടുത്ത ഗ്രാമത്തിലുള്ള ക്ഷേത്ര പൂജാരി പ്രസാദത്തിൽ വിഷം കലർത്തിയത്. നഗർകോവിൽ ക്ഷേത്ര പൂജാരി ദൊഡ്ഡയാ,ഹിമ്മാടി മഹാദേവ സ്വാമിയുടെ ഭാര്യ അംബിക സഹായി മഹാദേഷ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. മാരമ്മ ക്ഷേത്രത്തിലെ ഗോപുരം നട പണിയാൻ വേണ്ടി കരാർ നൽകിയതുമായി ബന്ധപ്പെട്ട ട്രസ്റ്റ് പ്രസിഡൻറ് ഹിമ്മാടി മഹാദേവ സ്വാമിയും ഭാരവാഹികളും തമ്മിൽ തർക്കം നിലനിന്നിരുന്നു. ക്ഷേത്ര ഭാരവാഹികളുമായുള്ള ഈ തർക്കമാണ് നാലംഗസംഘത്തെ കൊടുംക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സംഭവം നടന്ന ഉടൻ തന്നെ പ്രസാദത്തിൽ വിഷം കലർത്തിയ പൂജാരി ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു .എന്നാൽ ഭക്ഷ്യവിഷബാധയേറ്റിട്ടില്ലായെന്ന് ഡോക്ടറുടെ നിർദ്ദേശം ഉണ്ടായിട്ടും പൂജാരി ആശുപത്രി വിടാൻ തയ്യാറാകാത്തത് സംശയത്തിനിടയാക്കി.

പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഭക്ഷണത്തിൽ കീടനാശിനി കലർത്തിയെന്ന നിഗമനത്തിലാണ് പൊലീസ്. കേസിൽ അറസ്റ്റിലായ ഹിമാടി മഹാദേവസ്വാമി ക്ഷേത്രത്തിൽ മുൻപും സാമ്പത്തിക തിരിമറി നടത്തിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഭവത്തിൽ ഇതുവരെ 15 പേരാണ് മരിച്ചത്. അറുപതോളം പേർ ഇപ്പോഴും മൈസൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top