കെ.എം ഷാജി സമർപിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

km shaji disqualified again as mla by hc

അഴീക്കോട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് കേസിൽ വളപട്ടണം എസ്. ഐക്കെതിരെ കെ.എം ഷാജി സമർപിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വസ്തുതാ വിരുദ്ധമായ മൊഴിയിലൂടെ കോടതിയെ തെറ്റിദ്ധരിപ്പിച്ച വളപട്ടണം എസ്.ഐയായിരുന്ന ശ്രീജിത്ത് കൊടിയേരിക്കെതിരെ ക്രിമിനൽ കേസെടുക്കണമെന്നാവശ്യപ്പെട്ടാണ് ഹർജി . ഹർജിയില്‍ സര്‍ക്കാര്‍ ഇന്ന് വിശദീകരണം നല്കും. ഷാജി വർഗീയ പ്രചാരണത്തിനുപയോഗിച്ചതെന്ന തരത്തിൽ പൊലീസ് ഹാജരാക്കിയ ലഘുലേഖകൾ സി.പി.എം ലോക്കൽ കമ്മിറ്റിയംഗം കെ. ടി അബ്ദുൽ നാസർ പൊലീസിന് നൽകിയതാണെന്നും ഇവ റെയ്ഡ് നടത്തി പിടിച്ചെടുത്തതാണെന്ന തരത്തിലാക്കി ശ്രീജിത്ത് മാറ്റിയെന്നുമാണ് ഹർജിയിലെ ആരോപണം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top