കൊച്ചി ബ്യൂട്ടി പാർലർ വെടിവയ്പ്പ്; അന്വേഷണം ബംഗലൂരുവിലേക്ക്

കൊച്ചി പനമ്പിള്ളി നഗറിലെ ബ്യൂട്ടി പാർലർ വെടിവയ്പ്പ് അന്വേഷണം ബംഗലൂരുവിലേയ്ക്ക്. രവി പൂജാരിയുടെ സംഘമാണ് വെടിവെയ്പ്പിന് പിന്നിലെന്ന് പോലീസ് ഏറെക്കുറെ ഉറപ്പിച്ചു. വെടി വെയ്പ്പിന് ക്വട്ടേഷൻ പോയത് ബംഗ്ലൂരുവിൽ നിന്നാണെന്നും പോലീസ് പറയുന്നു.
ഒരു ഡി.വൈ.എസ്. പിയും 2 എസ്.ഐമാരും ഉൾപ്പെടെ ആറ് പേരാണ് കൊച്ചി ബ്യൂട്ടി പാർലർവെടിവയപ്പിലെ പ്രതികളെ തേടി ബംഗലൂരുവിലേയ്ക്ക് പോയിരിക്കുന്നത്. വെടിവയ്പ്പിന് കൊട്ടേഷൻ നൽകിയത് ബംഗലൂരുവിൽ നിന്നാണെന്ന് പോലീസിന് സൂചന ലഭിച്ചു. രവീ പൂജാരിക്ക് വെടിവയ്പ്പിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഇക്കാര്യം ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്.പ്രതികൾ ഉടൻ പിടിയിലാകുമെന്ന പ്രതീക്ഷയിലാണ് പോലീസ്.പ്രതികൾ സഞ്ചരിച്ച ഇരുചക്ര വാഹനത്തെ കുറിച്ചും സൂചന ലഭിച്ചു. അതേ സമയം എന്ത് കൊണ്ടാണ് ലീനയോട് ഇത്രയധികം പണം ആവശ്യപ്പെട്ടതെന്ന ചോദ്യം പോലീസിനെ കുഴക്കുന്നുമുണ്ട്.ലീനയുടെ ഭർത്താവ് സുകേഷ് ചന്ദ്രശേഖരൻ സാമ്പത്തികമായി തട്ടിച ആരെങ്കിലും നൽകിയ ക്വട്ടേഷനായിരിക്കാം ഇതെന്ന സംശയത്തിലാണ് പോലീസ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here