ഫ്‌ളവേഴ്‌സ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് പൂരനഗരിയിൽ തുടക്കമാകും

ഫ്‌ളവേഴ്‌സ് ഷോപ്പിങ് ഫെസ്റ്റിവലിന് ഇന്ന് പൂരനഗരിയിൽ തുടക്കമാകും. കലാ വിസ്മയ വ്യാപാര സംഗമത്തിന് ശക്തൻ നഗർ ഗ്രൗണ്ട് ഒരുങ്ങി കഴിഞ്ഞു. ജനുവരി ഏഴ് വരെ നീണ്ടു നിൽക്കുന്ന ഫെസ്റ്റിവലിൽ 100ലധികം സ്റ്റാളുകളാണ് ഒരുക്കിയിരിക്കുന്നത്.
ഫ്‌ളവേഴ്‌സ് ക്രിസമ്‌സ്-ന്യൂയർ ഷോപ്പിങ്ങ് ഫെസ്റ്റിവലിന് ഇത്തവണ തൃശ്ശൂർ ആഥിത്യമരുളുമ്പോൾ മേളയിൽ ഒരുക്കിയിരിക്കുന്നത് വൈവിധ്യമാർന്ന പരിപാടികളാണ്. ഗൃഹോപകരണങ്ങളുടേയും വസ്ത്രങ്ങളുടേയും പ്രത്യേക ശേഖരത്തിനൊപ്പം കുട്ടികൾക്കായി അമ്മ്യൂസ്‌മെന്റ് പാർക്കും ഒരുക്കിയിട്ടുണ്ട്.
നിത്യവും കലാവേദിയിൽ പാട്ടുകളുടേയും പൊട്ടിച്ചിരിയുടേയും മേളം തീർക്കാൻ സിനിമ മേഖലയിൽ നിന്നടക്കം നിരവധി പേർ ഫെസ്റ്റിവൽ വേയിലെത്തും. തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് രണ്ട് മണിമുതൽ ഒൻപത് വരേയും അവധി ദിവസങ്ങളിൽ രാവിലെ 11 മുതൽ ഒൻപതു വരേയുമാണ് പ്രവേശനം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here