Advertisement

41 ദിവസത്തെ തീര്‍ത്ഥാടന കാലയളവില്‍ അയ്യപ്പ സന്നിധിയിലെത്തിയത് 33 ലക്ഷം പേര്‍

December 27, 2018
Google News 1 minute Read
transgenders returned from sabarimala

തങ്ക അങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജകള്‍ പൂര്‍ത്തിയാക്കി ശബരിമല നടയടച്ചു. നാല്‍പ്പത്തിയൊന്ന് ദിവസത്തെ തീര്‍ത്ഥാടന കാലയളവില്‍ മുപ്പത്തിമൂന്ന് ലക്ഷം പേരാണ് അയ്യന്റെ സന്നിധിയില്‍ ദര്‍ശനപുണ്യം നേടിയത്. മകര സംക്രമ പൂജകള്‍ക്കായി മുപ്പതിന് വൈകിട്ട് വീണ്ടും നടതുറക്കും.

Read More: പ്രവാസികള്‍ക്കുള്ള ‘സാന്ത്വനം’ പദ്ധതി: 10 കോടി രൂപ കൂടി അധികമായി അനുവദിച്ചു

വ്രതാനുഷ്ഠാനത്തിന്റെ നാല്‍പ്പത്തിയൊന്ന് ദിനരാത്രങ്ങള്‍ പൂര്‍ത്തിയാക്കിയാണ് ഭക്തര്‍ അയ്യന്റെ തിരുസന്നിധിയില്‍ തൊഴുത് സായൂജ്യമണഞ്ഞത്. കലശാഭിഷേകത്തിനും തങ്ക അങ്കി ചാര്‍ത്തിയുള്ള ഉച്ച പൂജയ്ക്കും ശേഷം ഉച്ചയ്ക്ക് ഒരു മണിയോടെ അടച്ച നട, വീണ്ടും മൂന്നിന് തുറന്നു. പ്രതീക്ഷിച്ചത്ര തിരക്കുണ്ടായില്ലെന്നത് സന്നിധാനത്തെത്തിയ അയ്യപ്പന്‍മാര്‍ക്ക് ദര്‍ശനം സുഗമമാക്കി. അടിയന്തിര ഘട്ടങ്ങളില്‍ ഇടപെടാനും, തങ്ക അങ്കിയുടെ സുരക്ഷയ്ക്കായും വലിയ പോലീസ് സന്നാഹം തന്നെ സജ്ജമായിരുന്നു. എട്ടു മണിയോടെ പമ്പയില്‍ നിന്ന് അയ്യപ്പന്‍മാരെ കടത്തിവിടുന്നത് നിര്‍ത്തിവച്ചു. പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നടയടക്കുന്നത് വരെ സന്നിധാനത്തുള്ളവർക്ക് മതിയാവുംവരെ ദര്‍ശനം നടത്താനായി.

Read More: തുഷാറും ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കും: വെള്ളാപ്പള്ളി

അയ്യപ്പന്‍മാരുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായെങ്കിലും, ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തിലാണ് മണ്ഡലപൂജ പൂര്‍ത്തിയാക്കി ശബരിമല നടയടച്ചത്. മകര സംക്രമ പൂജകള്‍ക്കായി ഡിസംബര്‍ മുപ്പതിന് വീണ്ടും നടതുറക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here