‘സമൂഹ അടുക്കള പദ്ധതി’ താളം തെറ്റി

അട്ടപ്പാടിയിൽ ആദിവാസികൾക്ക് പോഷകാഹാരം ഉറപ്പുവരുത്താനായി തുടങ്ങിയ ‘സമൂഹ അടുക്കള പദ്ധതി’ താളം തെറ്റി. മിക്ക ഊരുകളിലും മാസങ്ങളായി സമൂഹ അടുക്കളകൾ അടഞ്ഞു കിടക്കുകയാണ്.
Read More: ‘ഇനിയും ശരിയാകാനുണ്ട്’; എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ സമരമുഖത്തേക്ക്
ശിശു മരണങ്ങൾ തടയുന്നതിന് വേണ്ടി കുട്ടികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് സമൂഹ അടുക്കള പദ്ധതി തുടങ്ങിയത്. ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ, അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ എന്നിവരെയും പദ്ധതിയുടെ ഭാഗമാക്കി. എന്നാൽ പിന്നീട് പദ്ധതി താളം തെറ്റി. പലയിടത്തും സമൂഹ അടുക്കള മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്.
Read More: തുഷാറും ഭാര്യയും വനിതാ മതിലില്‍ പങ്കെടുക്കും: വെള്ളാപ്പള്ളി
നടത്തിപ്പുകാരായ ആദിവാസികൾ കടക്കെണിയിലായി. പദ്ധതി നടത്തിപ്പിനാവശ്യമായ ഭക്ഷ്യ വസ്തുക്കളും വിറകും വാങ്ങിയതിന്റെ പണം പലർക്കും ലഭിച്ചിട്ടില്ല. തരിശുഭൂമി കൃഷിയോഗ്യമാക്കി ഭക്ഷ്യസുരക്ഷ ഉറപ്പാക്കുകയാണ് പ്രശ്‌നത്തിന്റെ യഥാര്‍ത്ഥ പരിഹാരമെന്ന് ആദിവാസികൾ തന്നെ പറയുന്നു. ട്രൈബൽ കുടുംബശ്രീ പദ്ധതി പാതിവഴിയിലായതും പോഷകാഹാരം ഉറപ്പു വരുത്തുക എന്ന ലക്ഷ്യത്തിന് തടസമായി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here