‘വെടിയേല്‍ക്കും മുന്‍പ് ക്രൂരമര്‍ദനത്തിന് ഇരയായി’; സുബോധ്കുമാറിന്റെ മരണത്തെ കുറിച്ച് പൊലീസ് പറയുന്നത്

subodh

ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ കലാപത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഓഫീസര്‍ വെടിയേല്‍ക്കും മുന്‍പ് ക്രൂരമര്‍ദനത്തിന് ഇരയായതായി പൊലീസ്. സുബോധ്കുമാറിനെ ആക്രമികള്‍ മഴു, കല്ല്, വടികള്‍ എന്നിവ കൊണ്ടാണ് ആക്രമിച്ചത്. ഇതിനുശേഷമാണ് അദ്ദേഹത്തിന്റെ തന്നെ തോക്ക് കൊണ്ട് വെടിവച്ച് കൊന്നത്. വെടിവച്ചയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. സുബോധ്കുമാറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ചയാണ് ഡല്‍ഹിയിലെ ഓല ടാക്‌സി ഡ്രൈവറായ പ്രശാന്ത് നാഥ് (30) എന്നയാള്‍ പിടിയിലായത്. ഇയാളായിരുന്നു സുബോധ്കുമാറിന്റെ നേര്‍ക്ക് വെടിയുതിര്‍ത്തത്. പൊലീസ് ചോദ്യം ചെയ്യലില്‍ പ്രശാന്ത് ക്രൂരമായ കൊലപാതകത്തിന്റെ ചുരുള്‍നിവര്‍ത്തി.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top