‘അമ്മ മനസിന്റെ നോവ്’; മരിച്ച കുഞ്ഞിനെ പാലൂട്ടാന്‍ ശ്രമിക്കുന്ന അമ്മക്കുരങ്ങ് (വീഡിയോ)

മാതൃസ്‌നേഹത്തെ വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. എത്ര വളര്‍ന്നാലും എത്ര വലിയ ജീവിതാന്തസിലേക്ക് പ്രവേശിച്ചാലും അമ്മമാര്‍ക്ക് തങ്ങളുടെ മക്കള്‍ കുഞ്ഞുങ്ങളാണ്. അത്രമേല്‍ ഗാഢമായ സ്‌നേഹമാണ് അമ്മയും മക്കളും തമ്മില്‍. മക്കളെ വേര്‍പ്പിരിയുന്ന നേരത്ത് നീറി പുകയുന്ന അമ്മ മനസുകളാണ് നമുക്ക് ചുറ്റും ഉള്ളത്. അതിന്റെ തെളിവാണ് ഉള്ളുനീറ്റുന്ന ഈ ദൃശ്യങ്ങള്‍.

ജീവനില്ലാത്ത കുഞ്ഞിന്റെ ശരീരവുമായി നൊമ്പരപ്പെടുന്ന അമ്മ കുരങ്ങിന്റെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ എല്ലാവരെയും കണ്ണീരണയിക്കുന്നത്. രാജസ്ഥാനിലെ രത്തംഭോര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ള ഈ കാഴ്ച പകര്‍ത്തിയത് ഡല്‍ഹി സ്വദേശിയായ അര്‍ച്ചന സിംഗാണ്. പാര്‍ക്ക് സന്ദര്‍ശന വേളയില്‍ അര്‍ച്ചന പകര്‍ത്തിയ ദൃശ്യങ്ങളാണിത്.

ജീവനറ്റ കുഞ്ഞിന്റെ മൃതശരീരവുമായി അമ്മക്കുരങ്ങ് വേദനിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. കുഞ്ഞിനെ അമ്മക്കുരങ്ങ് നെഞ്ചോട് ചേര്‍ക്കുന്നുണ്ട്. കുഞ്ഞിന്റെ ജീവനറ്റു എന്ന് മനസിലായിട്ടും അമ്മക്കുരങ്ങ് കുഞ്ഞിനെ ഉപേക്ഷിക്കുന്നില്ല. കൂടുതല്‍ പരിലാളനയോടെ കുഞ്ഞിനെ നെഞ്ചോട് ചേര്‍ത്തി കിടത്തുകയാണ് അമ്മക്കുരങ്ങ് ചെയ്യുന്നത്. മാത്രമല്ല, പലപ്പോഴും കുഞ്ഞിനെ മുലയൂട്ടാനും കളിപ്പിക്കാനും അമ്മക്കുരങ്ങ് ശ്രമിക്കുന്നുമുണ്ട്.

Read More: ‘ആ യോര്‍ക്കര്‍ പിറന്നത് എങ്ങനെ?’; രഹസ്യം വെളിപ്പെടുത്തി ബുംറ

ജീവനറ്റ കുഞ്ഞിനെയും തൂക്കിയെടുത്ത് മരത്തിൽ കയറി ചാരിയിരുന്ന ആ അമ്മയുടെ അടുത്തേക്ക് മറ്റൊരു കുരങ്ങനുമെത്തിയിരുന്നു.ആ കുരങ്ങൻ കുഞ്ഞിന്റെ തലയിലും ശരീരത്തിലും പിടിച്ചു നോക്കി അത് ചത്തെന്നു മനസ്സിലാക്കി ആ അമ്മയുടെ ഇരു തോളിലും കൈകളും തലയും ചേർത്തു വച്ച് ആശ്വസിപ്പിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

Read More: ഞാന്‍ മുഖ്യമന്ത്രിയായാല്‍…!

ജൂണ്‍ മാസത്തിലാണ് അര്‍ച്ചന പാര്‍ക്ക് സന്ദര്‍ശിക്കാനെത്തുന്നത്. കടുത്ത ചൂടായിരിക്കാം കുഞ്ഞിന്റെ ജീവനെടുത്തതെന്നാണ് അര്‍ച്ചന പറയുന്നത്. 49 ഡിഗ്രി സെല്‍ഷ്യസായിരുന്നു അപ്പോഴത്തെ ചൂട്. അര്‍ച്ചന അമ്മക്കുരങ്ങിനെയും കുഞ്ഞിനെയും കാണുന്ന സമയത്ത് അതിന് ജീവനുണ്ടായിരുന്നു. ഏകദേശം രണ്ട് മണിക്കൂറോളം അര്‍ച്ചന ഇവരെ പിന്തുടര്‍ന്നു. ഇതിനിടയില്‍ എപ്പോഴോ കുഞ്ഞിന് ജീവന് നഷ്ടപ്പെടുകയായിരുന്നുവെന്നും അര്‍ച്ചന പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top