Advertisement

പ്രളയാനന്തര പ്രവർത്തനം; ജിഎസ്ടിയിൽ പ്രത്യേക സൈസ് അനുവദിയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച് സംസ്ഥാനങ്ങൾ; 24 എക്‌സ്‌ക്ലുസീവ്

December 29, 2018
Google News 0 minutes Read

പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് ജിഎസ്ടിയിൽ പ്രത്യേക സൈസ് അനുവദിയ്ക്കണമെന്ന കേരളത്തിന്റെ ആവശ്യത്തോട് മുഖം തിരിച്ച് സംസ്ഥാനങ്ങൾ. ഇക്കാര്യത്തിൽ ജി.എസ്.ടി കൌൺസിൽ നൽകിയ ചോദ്യവലിക്ക് ഇതുവരെ മറുപടി നൽകിയത് രണ്ട് സംസ്ഥാനങ്ങൾ മാത്രം. കേരള പുനർ നിർമ്മാണത്തിന് ജി.എസ്.ടിയിൽ നിന്നും അധിക വിഹിതം ലഭിയ്ക്കും എന്ന കേരളത്തിന്റെ പ്രതിക്ഷകൾക്കാണ് ഇതോടെ തിരിച്ചടി എൽക്കുന്നത്. 24 എക്‌സ്‌ക്ലുസീവ്

പ്രളയം തകർത്ത കേരളത്തിന്റെ പുനർ നിർമ്മാണ പ്രതിക്ഷകളിൽ പ്രധാനമയിരുന്നു ജി.എസ്.ടിയിൽ പ്രത്യേക സെസ് അനുവദിയ്ക്കണമെന്ന ആവശ്യം. സെപ്തമ്പർ 28 ന് നടന്ന 30 മത് ജി.എസ്.ടി കൌൺസിൽ യോഗത്തിൽ ഇതിനായ് കൌൺസിൽ വിവിധ സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയെ നിയോഗിച്ചു.. ബീഹാർ; ആസാം,മഹാരാഷ്ട്ര, ഒഡിഷ, പഞ്ചാബ്, ഉത്തരാഖണ്ഡ് സംസ്ഥാന ധനമന്ത്രിമാരുടെ സമിതിയുടെ തിരുമാനം ഇക്കാര്യത്തിലെ അന്തിമ അഭിപ്രായം രൂപികരിയ്ക്കാൻ എല്ലാ സംസ്ഥാനങ്ങൾക്കും ഒരു ചോദ്യാവലി നൽകാനായിരുന്നു. പരമാവധി പത്തുദിവസ്സത്തിനുള്ളിൽ മറുപടി നൽകാൻ ആവശ്യപ്പെട്ട് ഒക്ടോബർ പതിനഞ്ചിനാണ് ചോദ്യാവലി അയച്ചു. എന്നാൽ ഇന്നലെ വരെ ജി.എസ്.ടി കൌൺസിലിന് തിരികെ ലഭിച്ചത് രണ്ട് സംസ്ഥാനങ്ങളുടെ മറുപടി മാത്രം. മറുപടി നൽകാൻ സംസ്ഥാനങ്ങൾ വൈകുന്നതിന് കാരണം അധിക സെസ് എന്ന നിർദ്ധേശത്തോടുള്ള വൈമനസ്യമാണെന്നാണ് ജി.എസ്.ടി മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥർ നൽകുന്ന സൂചന. ചില സംസ്ഥാനങ്ങൾ സമാനമായ സെസ് നിർദ്ധേശവുമായ് ജി.എസ്.ടി കൌൺസിലിനെ സമിപിയ്ക്കാനും തയ്യാറെടുക്കുകയാണ്. അധിക സെസ് ലഭിച്ചതിന് ശേഷം പുനർ നിർമ്മാണം സജ്ജിവമാക്കാം എന്ന സംസ്ഥാന ധനമന്ത്രാലയത്തിന്റെ പ്രതിക്ഷകളണ് ഇതോടെ അസ്ഥാനത്താക്കുന്നത് മറ്റ് സംസ്ഥാനങ്ങളുടെ നിസംഗത. . ഇതുവരെ മറുപടി നൽകിയ രണ്ട് സംസ്ഥാനങ്ങൾ ഗുജറാത്തും കർണ്ണാടകവും ആണ് .

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here