മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് പോയ തങ്കമണിയെ കാണാതായിട്ട് 10 വർഷം; തങ്കമണിക്ക് എന്തു സംഭവിച്ചെന്നറിയാതെ സഹോദരങ്ങൾ

മുരിങ്ങൂർ ഡിവൈൻ ധ്യാനകേന്ദ്രത്തിൽ ധ്യാനത്തിന് പോയി കാണാതായ തങ്കമണിക്ക് എന്ത് സംഭവിച്ചെന്നറിയാതേ കഴിയുകയാണ് സഹോദരങ്ങൾ. തങ്കമണിയെ കാണാതായി 10 വർഷമായിട്ടും ധ്യാനകേന്ദ്രത്തിന്റെ നടത്തിപ്പുകാരോ പോലീസോ ഇപ്പോഴും തങ്ങളോട് സഹകരിക്കുന്നില്ലെന്നാണ് ബന്ധുകളുടെ പരാതി.തങ്കമണിക്ക് ധ്യാനകേന്ദ്രത്തിൽ വച്ച് തന്നെ എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാമെന്നാണ് സഹോദരൻ സന്തോഷ് ആരോപിക്കുന്നത്
സഹോദരൻ സന്തോഷിന്റെ ഭാര്യയുടെ രോഗശാന്തിക്കായാണ് തങ്കമണി മുരിങ്ങൂർ ഡിവൈനിൽ 2008 മാർച്ച് 16ന് ധ്യാനത്തിനെത്തിയത്. അസുഖം മൂർച്ചിച്ചതോടെ സന്തോഷം ഭാര്യ ലതികയും നാട്ടിലേക്ക് മടങ്ങി.തങ്കമണി ധ്യാനകേന്ദ്രത്തിൽ തുടർന്നു. ഇതിനിടെ സന്തോഷിന്റെ ഭാര്യ മരണപ്പെട്ടു. സഹോദരിയെ തിരികെ കൊണ്ടുപോകാനായി ധ്യാനകേന്ദ്രത്തിൽ സന്തോഷിനെ ഞെട്ടിപ്പിക്കുന്ന മറുപടിയാണ് പുരോഹിതർ നൽകിയത്.
പല തവണ പോലീസിനെ സമീപിച്ചെങ്കിലും തങ്കമണിയെ കണ്ടെത്താൻ കഴിഞ്ഞില്ല. തങ്കമണിക്ക് ധ്യാനകേന്ദ്രത്തിൽ വച്ച് എന്തെങ്കിലും അപകടം സംഭവിച്ചിരിക്കാം എന്ന് സന്തോഷ് ആരോപണം ഉന്നയിക്കുന്നു. പോലീസ് ശരിയായ രീതിയിൽ അന്വേഷണം നടത്തിയിതന്നെങ്കിൽ തങ്ങളുടെ സഹോദരിക്ക് എന്ത് സംഭവിച്ചെന്നറിയാൻ കഴിയുമായിരുന്നെന്ന് ഈ സഹോദരങ്ങൾ ഇപ്പോഴും വിശ്വസിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here