Advertisement

മുത്തലാഖ് ബില്‍ രാജ്യസഭയിലേക്ക്; പ്രതിരോധിക്കാന്‍ കോണ്‍ഗ്രസ്

December 29, 2018
Google News 1 minute Read
tripple talaq

മുത്തലാഖ് ബില്‍ തിങ്കളാഴ്ച രാജ്യസഭയില്‍ അവതരിപ്പിയ്ക്കും. നിലവിലുള്ള ഓര്‍ഡിനന്‍സിന് പകരമായി ലോക്‌സഭ പാസാക്കിയ ബില്ലാണ് രാജ്യസഭയില്‍ എത്തുന്നത്. അതേസമയം, റഫാല്‍ വിഷയത്തിലെ ജെ.പി.സി ആവശ്യം അംഗികരിയ്ക്കാതെ സഭാ നടപടികളോട് സഹകരിയ്ക്കില്ലെന്ന് കോണ്‍ഗ്രസ് ആവര്‍ത്തിച്ചു.

Read More: ഹര്‍ത്താലുകള്‍ വിനോദ സഞ്ചാര മേഖലയെ തകര്‍ക്കുന്നു: കണ്ണന്താനം

ലോക്‌സഭാ കടമ്പ കടന്ന മുത്തലാഖ് രാജ്യസഭയിലെത്തുമ്പോള്‍ അത് കൂടുതല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വഴിവെയ്ക്കും. ഇനി രാജ്യസഭ ചേരുന്ന തിങ്കളാഴ്ച ബില്‍ അവതരിപ്പിയ്ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി മുത്തലാഖ് ബില്‍ രാജ്യസഭ നടപടികളുടെ ഭാഗമായി തിങ്കളാഴ്ച ഉള്‍പ്പെടുത്താന്‍ നിയമമന്ത്രാലയം രാജ്യസഭ സെക്രട്ടറിയേറ്റിനോട് ആവശ്യപ്പെട്ടു. തിങ്കളാഴ്ച അവതരിപ്പിയ്ക്കുന്ന ബില്ലില്‍ വ്യാഴാഴ്ച ചര്‍ച്ചയും വോട്ടെടുപ്പും സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമം. റഫാല്‍ വിഷയത്തിലെ കോണ്‍ഗ്രസ് പ്രതിഷേധം അവഗണിച്ച് ബില്ല് അവതരിപ്പിയ്ക്കാനുള്ള ബി.ജെ.പി നേത്യത്വത്തിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നീക്കങ്ങള്‍.

Read More: ‘രഹ്ന ഫാത്തിമ സിപിഎം പടച്ചുവിട്ട അഭിസാരിക’: അധിക്ഷേപിച്ച് കെ.പി.എ മജീദ്

അതേസമയം, റഫാല്‍ വിഷയത്തിലെ പ്രതിഷേധം കടുപ്പിയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ച സാഹചര്യത്തില്‍ ബില്ല് അവതരിപ്പിച്ചാലും ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി വൊട്ടെടുപ്പിലേയ്ക്ക് എങ്ങനെയെത്തും എന്നത് സംശയമായി നിലനില്‍ക്കുന്നു. സഭാനടപടികള്‍ ഇനിയും തടസ്സപ്പെടുത്തിയാല്‍ കര്‍ശന നടപടി എടുക്കും എന്ന രാജ്യസഭാ ചെയര്‍മാന്റെ കഴിഞ്ഞ ദിവസത്തെ റൂളിങില്‍ തങ്ങള്‍ക്ക് വിശ്വാസമുണ്ടെന്നാണ് ബി.ജെ.പി വക്താക്കളുടെ ഇക്കാര്യത്തിലെ മറുപടി. മുത്തലാഖ് ബില്ലുമായി ബന്ധപ്പെട്ട പ്രതിപക്ഷപാര്‍ട്ടികളുടെ യോഗവും തിങ്കളാഴ്ച ചേരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here