സമവായ ചർച്ച നിഷേധിച്ച് ഓർത്തഡോക്സ് വിഭാഗം

മലങ്കര സഭാ തർക്കത്തിലെ സമവായ ചർച്ച നിഷേധിച്ച് ഓർത്തഡോക്സ് വിഭാഗം രംഗത്ത്. പള്ളിത്തർക്ക കേസിലെ കോടതി വിധി നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരു തരത്തിലുമുള്ള ഒദ്യോഗിക ചർച്ചകളും നടന്നിട്ടില്ലന്ന് ഓർത്തഡോക്സ് സഭ നേതൃത്വം അറിയിച്ചു. ഇരു വിഭാഗത്തിലുള്ളവർ ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെ സന്ദർശിച്ചത് വളച്ചൊടിക്കുകയാണെന്ന് ഓർത്തഡോക്സ് മെത്രാൻ തോമസ് മാർ അത്താനിയോസ് പ്രസ്താവനയിൽ അറിയിച്ചു.
Read More: സൗന്ദര്യ മത്സരത്തില്‍ വിജയിയായ മിസ് കോംഗോയുടെ മുടിയില്‍ തീപിടിച്ചു (വീഡിയോ)
യാക്കോബായ- ഓർത്തഡോക്സ് പ്രതിനിധികൾ ഇന്നലെ രാത്രി മുൻ ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ കുടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നിഷേധക്കുറിപ്പുമായി ഓർത്തഡോക്സ് വിഭാഗം രംഗത്ത് വന്നത്.
പുസ്തകപ്രകാശനമായി ബന്ധപ്പെട്ട സ്വകാര്യ കൂടിക്കാഴ്ചയ്ക്കായാണ് മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് കെ.ജി ബാലകൃഷ്ണനെ സന്ദർശിച്ചത്. ഇതിനെ യാക്കോബായ വിഭാഗം സഭതർക്ക ചർച്ച എന്ന് രീതിയിൽ ദുരുദ്ദേശ്യപരമായി വളച്ചൊടിച്ചുവെന്നും ഓർത്തഡോക്സ് മെത്രാൻ തോമസ് മാർ അത്താനിയോസ് പ്രസ്താവനയിൽ അറിയിച്ചു.
Read More: മക്കളെ തട്ടികൊണ്ടുപോകുമെന്ന് പറഞ്ഞ് ഫോണ്‍ഭീഷണി; ശബ്ദരേഖ ’24’ ന്
മലങ്കര സഭാ തർക്കത്തിൽ നിലവിൽ ആരെയും ഒരു ചർച്ചയ്ക്കും ചുമതലപടുത്തിയിട്ടില്ലെന്ന് ഓർത്തഡോക്സ് സഭാ വക്താവ് ഫാ.ജോൺസ് എബ്രഹാം കോനാട്ട് പറഞ്ഞു. കോടതി വിധിക്ക് പുറത്ത് സമവായ ചർച്ചകൾക്ക് പ്രസക്തിയില്ലെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് ഓർത്തഡോക്സ് പക്ഷം. എന്നാൽ ചർച്ചകൾകളിലൂടെ പ്രശ്ന പരിഹാരത്തിന് ശ്രമിക്കണമെന്ന നിലപാടിലാണ് യാക്കോബായ വിഭാഗം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here