ഗായകൻ റേ സോയർ അന്തരിച്ചു

പ്രശസ്ഥ അമേരിക്കൻ ഗായകൻ റേ സോയർ അന്തരിച്ചു. ഡോക്ടർ ഹുക്ക് ആന്റ് ദി മെഡിസിൻ ഷോ എന്ന റോക്ക് ബാൻഡ് അംഗമായിരുന്നു റേ സോയർ. 81 വയസ്സായിരുന്നു. ‘ദി കവർ ാേഫ് റോളിംഗ് സ്‌റ്റോൺ’ എന്ന ഗാനമാണ് അദ്ദേഹത്തെ ലോകമെമ്പാടുമുള്ള സംഗീതാസ്വാദകർക്കിടയിൽ പ്രിയങ്കരനാക്കിയത്. ഒരു കണ്ണ് മൂടിക്കെട്ടി വന്നിരുന്ന അദ്ദേഹം വളരെ പെട്ടെന്നു തന്നെ ശ്രദ്ധനേടിയിരുന്നു.

1967 ൽ ഉണ്ടായ ഒരു അപകടത്തിലാണ് അദ്ദേഹത്തിന്റെ വലതു കണ്ണിന്റെ കാഴ്ച്ച നഷ്ടപ്പെടുന്നത്. 1969 ലാണ് സോയർ ഡോ.ഹുക്ക് എന്ന ബാന്റിൽ അംഗമാകുന്നത്. ബാൻഡിൽ പ്രധാന ഗായകൻ അല്ലായിരുന്നിട്ടുകൂടി സോയറിന്റെ വ്യത്യസ്ത രൂപം ജനങ്ങളെ പെട്ടെന്ന് ആകർഷിച്ചിരുന്നു. 1872 ൽ പുറത്തിറങ്ങിയ കവർ ഓഫ് റോളിംഗ് സ്‌റ്റോൺ എന്ന ഗാനത്തിലാണ് സോയർ ആദ്യമായി പ്രധാന ഗായകനാകുന്നത്.

പിന്നീട് 1981 ൽ സ്വന്തമായി ഒരു കരിയർ ഉണ്ടാക്കാനായി സോയർ ബാന്റ് വിട്ടു. പിന്നീട് 1988 മുതൽ ഒക്ടോബർ 2015 വരെ നിലവിൽ ഡോ.ഹുക്കിന്റെ അവകാശിയായ ഡെന്നിസ് ലോക്കറിയറിന്റെ സമ്മതത്തോടെ ‘ഡോ. ഹുക്ക് ഫീച്ചറിംഗ് റേ സോയർ’ എന്ന ലേബലിൽ സംഗീത പരിപാടികൾ അവതരിപ്പിച്ചിരുന്നു. 2015 ൽ സംഗീത ജീവിതത്തിൽ നിന്നും റേ സോയർ വിരമിച്ചു.

സിൽവിയാസ് മദർ, എ ലിറ്റിൽ ബിറ്റ് മോർ, വോക്ക് റൈറ്റ് ഇൻ, ഷെയറിംഗ് ദി നൈറ്റ് ടുഗെതർ, വെൻ യു ആർ ഇൻ ലവ് വിത്ത് എ ബ്യൂട്ടിഫുൾ വുമൻ, സെക്‌സി ഐസ്, എന്നിവയാണ് അദ്ദേഹത്തിന്റെ ഹിറ്റ് ഗാനങ്ങൾ.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More