Advertisement

വനിതാ മതിൽ ഇന്ന്

January 1, 2019
Google News 0 minutes Read
women wall today

നവോത്ഥാന മൂല്യങ്ങൾ ഉയർത്തി പിടിച്ച് സ്തീകൾ അണിച്ചേരുന്ന വനിതാമതിൽ ഇന്ന്. ആരോഗ്യമന്ത്രി കെ. കെ. ശൈലജ കാസർഗോഡ് ആദ്യ കണ്ണിയാകും. വിവാദങ്ങൾക്ക് ഇടയിലും സർക്കാർ സംവിധാനം മുഴുവൻ പ്രയോജനപ്പെടുത്തിയാണ് വനിതാ മതിലിനുള്ള തയ്യാറെടുപ്പ്.

കാസർകോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് ആരംഭിച്ച്, തിരുവനന്തപുരം വെല്ലയമ്പലത്ത് അയ്യങ്കാളി പ്രതിമ വരെ 600 ഓളം കിലോമീറ്റർ ദൂരത്ത് വനിതമതിൽ തീർക്കും. ദേശീയ പാതയുടെ ഇടത് വശത്ത് കൂടെ നീളുന്ന മതിൽ10 ജില്ലകളിലൂടെ കടന്നു പോകും. മന്ത്രിമാരും, സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖ രും വിവിധ കേന്ദ്രങ്ങളിൽ മതിലിൽ പങ്കാളിയാകും. അരക്കോടി സ്ത്രീകൾ മതിലിന്റെ ഭാഗമാകുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ചിലയിടങ്ങളിൽ പുരുഷന്മാരുടെ സമാന്തര മതിലും പിന്തുണ നൽകാൻ ഉണ്ടാക്കും.

തിരുവനന്തപുരത്ത് അവസാന കണ്ണിയാവുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട്.
വെള്ളയമ്പലത്ത് നടക്കുന്ന പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്, സഹകരണ ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ സാന്നിധ്യമുണ്ടാവും. നവോത്ഥാന മൂല്യ സംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ ഉൾപ്പെടെയുള്ള ഭാരവാഹികളും ഇവിടെ പങ്കെടുക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here