ജിഷ്ണു പ്രണോയി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം

ജിഷ്ണു പ്രണോയി ഓര്‍മ്മയായിട്ട് ഇന്നേക്ക് രണ്ട് വര്‍ഷം. കോളിളക്കം സൃഷ്ടിച്ച കേസില്‍ സിബിഐ അന്വേഷണവും എവിടെയും എത്തിയില്ല.നീതി തേടിയുള്ള ജിഷ്ണുവിന്റെ കുടുംബത്തിന്റെ കാത്തിരിപ്പും നീളുകയാണ്. 2017 ജനുവരി ആറിനാണ് പാമ്പാടി നെഹ്റു കോളജിലെ വിദ്യാര്‍ഥിയായിരുന്ന ജിഷ്ണുവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചതായി കണ്ടെത്തുന്നത്.
കോളജ് മാനേജ്മെന്റിന്റെ പീഢനം കാരണമാണ് ജിഷ്ണു മരിക്കാനിടയായതെന്നായിരുന്നു ആദ്യം മുതല്‍ തന്നെ കുടുംബത്തിന്റെ ആരോപണം. ആദ്യം ലോക്കല്‍ പൊലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈംബ്രാഞ്ചിനും വിട്ടു. കോളജ് ചെയര്‍മാന്‍ കൃഷ്ണദാസ് പ്രിന്‍സിപ്പല്‍ ശക്തിവേല്‍ അധ്യാപകന്‍ സിപി പ്രവീണ്‍ തുടങ്ങിയവരെ പ്രതികളാക്കി പൊലീസ് ആദ്യഘട്ടത്തില്‍ എഫ്ഐആർ സമർപ്പിച്ചു. ജിഷ്ണുവിന്റെ കുടുംബത്തിന്റെ നാളുകള്‍ നീണ്ട സമരങ്ങള്‍ക്കൊടുവില്ർ പ്രതികള്‍ കീഴടങ്ങി. നിരന്തമായ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവില്‍ കേസ് സിബിഐക്ക് വിട്ടു. എന്നാല്‍ സിബിഐ കേസില്‍ മൊഴിയെടുപ്പ് നടത്തിയെങ്കിലും അന്വേഷണം എവിടെയും എത്തിയില്ല.
അതേ സമയം കേസില്‍ ഒന്നാം പ്രതിയായ കോളജ് ചെയർമാന്‍ കൃഷ്ണദാസ് അടക്കം കേരളത്തിലേക്ക് തിരിച്ചെത്തുകയും ചെയ്തു. മകന്റെ വിയോഗം തീര്ത്ത വേദനയില്‍ നിന്ന് മുക്തമായിട്ടില്ലെങ്കിലും നീതിക്കായുള്ള പോരാട്ടം തുടരുകയാണ് ജിഷ്ണുവിന്റെ കുടുംബം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here