സംസ്ഥാന സർക്കാരിന് തിരിച്ചടി; രാജ്യവ്യാപകമായി പ്രളയ ദുരിതം നേരിടാൻ സെസ് അനുവദിക്കണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടു

പ്രളയത്തിന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ തന്ത്രങ്ങൾക്ക് എറ്റ കനത്ത തിരിച്ചടിയാണ് രാജ്യവ്യാപകമായി പ്രളയ ദുരിതം നേരിടാൻ സെസ് അനുവദിക്കണം എന്ന ആവശ്യം നിരാകരിക്കപ്പെട്ടത്. രാജ്യ വ്യാപക സെസ് അനുവദിക്കും എന്ന നിഗമനത്തിൽ പ്രളയദുരിതം നേരിടാനുള്ള അധിക വിഭവ സമാഹരണത്തിനായുള്ള നിരവധി സാധ്യതകൾ സംസ്ഥാനം നഷ്ടപ്പെടുത്തുകയും ചെയ്തു. മാത്രമല്ല സംസ്ഥാനങ്ങൾക്കുള്ളിൽ പ്രത്യേക സെസ് എന്നത് കീഴ് വഴക്കമായാൽ അത് വലിയ ബാധ്യതയകുന്നതും ഉപഭോക്ത്യസംസ്ഥാനമായ കേരളത്തിനാകും.
രാജ്യവ്യാപക സെസ് വേണം എന്ന സംസ്ഥാനത്തിന്റെ ആവശ്യം മറ്റ് സംസ്ഥാനങ്ങളുടെ എതിർപ്പിനെ തുടർന്ന് അംഗികരിക്കപ്പെടില്ല എന്ന വാർത്ത ആഴ്ച്ചകൾക്ക് മുൻപ് ’24’ ആണ് പുറത്ത് വിട്ടത്. ഒരു മലയോളം പ്രതീക്ഷയും ആയാണ് ജി.എസ്.ടി യിൽ രാജ്യവ്യാപക സെസ് എന്ന ആവശ്യം കേരളം ഉയർത്തിയത്. കിട്ടിയത് കൈക്കുമ്പിളിൽ സംസ്ഥാനത്തിനകത്ത് സെസ് ചുമത്താനുള്ള അനുവാദം. ഇത്തരം ഘട്ടങ്ങളിൽ ക്ഷുപിതനാകേണ്ട ധനമന്ത്രിയുടെ പ്രതികരണം പറ്റിയ വീഴ്ച ഉൾക്കൊള്ളും വിധം നിസഹായതയോടെ.
പ്രളയം ഉണ്ടായപ്പോൾ അന്തരിക്ഷത്തിൽ ദ്യശ്യമായ അനുഭാവം സ്ഥായിയാകുമെന്ന് കരുതിയതാണ് സംസ്ഥാനത്തിന് വിനയായത്. ഈ മുൻ വിധിയോടെ പുനർ നിർമ്മാണ പ്രതിക്ഷൾ സംസ്ഥാനം കെട്ടിപ്പോക്കി. എന്നാൽ രാജ്യത്താകെ സെസ് എന്ന നിർദ്ധേശത്തോട് മറ്റ് സംസ്ഥാനങ്ങൾ മുഖം തിരിച്ചപ്പോൾ ഇതാണ് ഇപ്പോൾ ചീട്ട് കൊട്ടാരമായത്.
താത്ക്കാലിക ആശ്വാസമാണെങ്കിലും സംസ്ഥാനത്തിനകത്ത് സെസ് ചുമത്താൻ ലഭിച്ച അനുവാദം ദീർഘകാലാടിസ്ഥാനത്തിൽ കേരളത്തിന് ബാധ്യതയാകും. കാരണം കേരളം ഉപഭോക്ത്യ സംസ്ഥാനം ആണ്. പ്രത്യേക സെസ് മറ്റ് സംസ്ഥാനങ്ങൾ കീഴ്വയക്കമാക്കിയാൽ അവശ്യവസ്തുക്കൾക്കടക്കം അത് സംസ്ഥാനത്ത് വിലവർധനവിന് കാരണമാകും. ഇതിലെല്ലാം ഉപരി അനുവദിച്ച അധിക സെസിനെ നികുതിയുടെ തുടർച്ചയാ പരിഗണിയ്ക്കാൻ എപ്പോഴെങ്കിലും കേന്ദ്രം തിരുമാനിച്ചാൽ കേന്ദ്ര ഫണ്ടിന്റെ വലിയ നഷ്ടമകും സംസ്ഥാനത്തിന് താങ്ങേണ്ടി വരിക.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here