Advertisement

കേരളത്തിലെ ആർ എസ് എസ് ആക്രമണങ്ങളുടെ ഉദ്ദേശം വ്യക്തമായി: കോടിയേരി ബാലകൃഷ്ണന്‍

January 7, 2019
Google News 1 minute Read

പാർലമെന്റിലെ ബിജെപി അവശ്യത്തോടെ കേരളത്തിലെ ആർ എസ് എസ് ആക്രമണങ്ങളുടെ ഉദ്ദേശം വ്യക്തമായി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ബിജെപി സംസ്ഥാനത്ത് ആസൂത്രിത അക്രമ നടത്തുകയാണെന്നും കോടിയേരി ആരോപിച്ചു. ആർഎസ്എസ് ആസൂത്രണം ചെയ്യുന്ന കലപങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. അവർ തന്നെ സർക്കാരിനെ പിരിച്ചു വിടണം എന്ന് ആവശ്യപ്പെടുന്നു. അതിനുള്ള ശക്തി ഇന്നത്തെ കേന്ദ്ര സർക്കാരിന് ഇല്ല
ബിജെപിക്ക് കേരളം പിടിക്കാം എന്ന ആഗ്രഹത്തോടെ അണ് സർക്കാരിനെ പിരിച്ചുവിടാൻ ശ്രമിക്കുന്നത് എങ്കിൽ അത് വ്യാമോഹമാണെന്നും കോടിയേരി പറഞ്ഞു.

അക്രമത്തിന്റെ പേരിൽ ഒരു സർക്കാരിനെ പിരിച്ച് വിടണം എങ്കിൽ അത് യുപി സർക്കാരിനെയാണ് പിരിച്ച് വിടേണ്ടത്. ഉത്തർപ്രദേശിൽ നടക്കുന്നത് സര്‍ക്കാര്‍ സ്പോൺസർഡ്‌ കലാപമാണ്. വർഗീയ ധ്രുവീകരണം അണ് ആർഎസ്എസ് ലക്ഷ്യമിടുന്നത്. ശബരിമലയിൽ കലാപം നടത്താൻ ഉള്ള ശ്രമം പരാജയപ്പെ്ടപ്പോൾ ആണ് ശബരിമലയ്ക്ക് പുറത്ത് സംഘർഷം ഉണ്ടാക്കാൻ ശ്രമിക്കുന്നത്. സർക്കാരിനെ പിരിച്ചു വിടണം എന്ന ബിജെപിയുടെ ആവശ്യത്തോട് കോൺഗ്രസ്സ് എന്ത് നിലപാട് എടുകുന്നു എന്ന് വ്യക്തമാക്കണമെന്നും ആർഎസ്എസ് ന്റെ വർഗീയ അജൻഡ കോൺഗ്രസ്സിന് മനസ്സിലാകുന്നില്ലെന്നും കോടിയേരി ആവശ്യപ്പെട്ടു.

 

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here