ആലപ്പാടിന് പിന്തുണയേറുന്നു; ജനകീയ സമരം ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ആലപ്പാടിനെ കടല്‍ വിഴുങ്ങും മുന്‍പ് ആ നാടിനും നാട്ടുകാര്‍ക്കും വേണ്ടി കൈ കോര്‍ക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയ. ജനങ്ങളുടെ സമരത്തിന് പിന്തുണയേറുകയാണ്. ആലപ്പാടിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചും ദുരവസ്ഥ വിവരിച്ചും ഒട്ടേറെ പേരാണ് സേവ് ആലപ്പാട് ക്യാംപെയിനൊപ്പം അണിചേര്‍ന്നിരിക്കുന്നത്.
Read More: നെടുമങ്ങാട് ആർ എസ് എസ് ഓഫീസിൽ പൊലീസ് റെയ്ഡ്
സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലും ആലപ്പാടിന് വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. ഒരു ജനത നടത്തുന്ന ഐതിഹാസിക സമരത്തിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിരിക്കുകയാണ് ഫിറോസ്. കരിമണല്‍ ഖനനം നടത്തി ഒരു നാടിനെ നശിപ്പിക്കുകയാണെന്ന് ഫിറോസ് ആരോപിച്ചു. സ്വന്തം മണ്ണില്‍ അന്തിയുറങ്ങാന്‍ സാധിക്കാതെ പലരും ആലപ്പാട് വിട്ടുപോകുകയാണെന്ന് ഫിറോസ് ചൂണ്ടിക്കാട്ടി. ജനപ്രിതിനിധികളും രാഷ്ട്രീയ പ്രവര്‍ത്തകരും ആലപ്പാടിനോട് കാണിക്കുന്ന വിമുഖത ഫിറോസ് ചൂണ്ടിക്കാട്ടുന്നു. താന്‍ ഒരു എംഎല്‍എയോ എംപിയോ ആയിരുന്നെങ്കില്‍ ഈ വിഷയം തീര്‍ച്ചയായും ചര്‍ച്ചയാക്കുമായിരുന്നു എന്നും ഫിറോസ് ആലപ്പാട് സന്ദര്‍ശിച്ചുകൊണ്ട് പറഞ്ഞു. ദിനംപ്രതി ആലപ്പാടിന് വേണ്ടി നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത്.
ആലപ്പാടിനെ കാർന്ന് തിന്നുന്ന കരിമണൽ ഖനനത്തിെനതിരെ നാട്ടുകാർ ആരംഭിച്ച സമരം പിന്നീട് സോഷ്യൽ ലോകം ഏറ്റെടുക്കുകയായിരുന്നു. അറുപത് വർഷത്തിലേറയായി നടക്കുന്ന ഖനനം ആലപ്പാട് എന്ന മൽസ്യത്തൊഴിലാളികളുടെ ഗ്രാമത്തെ കടലിനോട് അടുപ്പിച്ചിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ആരംഭിച്ച പിന്തുണ പിന്നീട് മാധ്യമങ്ങളും ചലച്ചിത്ര താരങ്ങളും ഏറ്റെടുക്കുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here