24വാര്‍ത്ത സംഘം ഇന്ന് ആലപ്പാട്ട്

അതിജീവനത്തിനായി പൊരുതുന്ന ആലപാടിന് ഒപ്പമാണ് ഇന്ന് ട്വന്റിഫോര്‍ വാര്‍ത്താ സംഘം. തത്സമയ വാര്‍ത്തകളും, അന്വേഷണവും, ചര്‍ച്ചയുമായി ആലപ്പാടിന്റെ പ്രശ്നങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് ഇന്ന് ട്വന്റിഫോര്‍ നിങ്ങള്‍ക്ക് മുന്നിലേക്ക് എത്തുക. ആലപ്പാട് ജനതയുടെ പ്രശ്നങ്ങളെ ഒന്നൊഴിയാതെ ലോകത്തിന്റെ മുന്നിലേക്ക് കൊണ്ട് വരികയാണ് ട്വന്റിഫോര്‍. ആലപ്പാടിന്റെ പ്രശ്നങ്ങളെയും അവിടുത്തെ നാട്ടുകാര്‍ നടത്തുന്ന പോരാട്ടത്തേയും ആദ്യം പൊതുജന മധ്യത്തിലേക്ക് കൊണ്ട് വന്നതും ട്വന്റിഫോറാണ്.
പാരിസ്ഥിതിക ലോല പ്രദേശങ്ങളിൽ അനുമതി ഇല്ലാതെ ഖനനം നടക്കുന്നുവെന്ന നാട്ടുകാരുടെ പരാതി ആദ്യം പുറം ലോകത്തെ അറിയിച്ചതും ട്വന്റിഫോറാണ് ഇതിന് പിന്നാലെ ഇവിടെ റവന്യൂ സംഘം പരിശോധന നടത്തിയിരുന്നു.
ആലപ്പാട് പഞ്ചായത്തിലെ കരിമണൽ ഖനന പ്രദേശങ്ങളിൽ റവന്യൂ വകുപ്പിൻറെ പരിശോധന
‘സ്റ്റോപ്പ് മൈനിംഗ്, സേവ് ആലപ്പാട്’ എന്ന മുദ്രാവാക്യമുയർത്തി ജനകീയ സമിതി നടത്തുന്ന സമരം അക്ഷരാർത്ഥത്തിൽ അതിജീവനത്തിന് വേണ്ടിയുള്ള പോരാട്ടമാണ്. നവംബർ 1-നാണ് അനിശ്ചിതകാല റിലേ സത്യാഗ്രഹം ആരംഭിച്ചത്. വിജയം വരെ പോരാടാൻ തന്നെയാണ് ഇവരുടെ തീരുമാനം. വീട്ടമ്മമാരും വിദ്യാർത്ഥികളും അടക്കം സമരത്തിന്റെ മുൻ നിരയിലുണ്ട്. നവ മാധ്യമങ്ങളുടെ വലിയ പിന്തുണയാണ് അനുദിനം ഈ ജനകീയ പോരാട്ടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആലപ്പാടിനെ കൈപിടിച്ചുയര്‍ത്തുന്ന ട്രോളന്‍മാര്‍
പൃഥ്വിരാജും, ടോവീനോയും അടക്കമുള്ള സിനിമാ താരങ്ങളും ഇപ്പോള്‍ ആലപ്പാടിന് പിന്തുണയുമായി രംഗത്ത് എത്തിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here