സംസ്ഥാനത്തെ ക്രമസമാധാന നില; മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

സംസ്ഥാനത്തെ ക്രമസമാധാന നിലയെക്കുറിച്ച് മുഖ്യമന്ത്രി ഗവർണർക്ക് റിപ്പോർട്ട് നൽകി. രാജ്ഭവനിലായിരുന്നു ഗവർണറും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച. അക്രമികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി.
Read Also: ഒടുവില്‍ ശോഭാ സുരേന്ദ്രന്‍ ഹൈക്കോടതിയില്‍ പിഴയടച്ചു
ശബരിമല യുവതീ പ്രവേശനത്തെത്തുടർന്ന് സംസ്ഥാനത്തുണ്ടായ അക്രമ സംഭവങ്ങളുടെ വിശദ റിപ്പോർട്ടാണ് മുഖ്യമന്ത്രി ഗവർണർക്ക് നൽകിയത്. പൊതു- സ്വകാര്യ സ്വത്തുക്കൾക്കുണ്ടായ നഷ്ടം റിപ്പോർട്ടിൽ വിശദമാക്കുന്നുണ്ട്. സംസ്ഥാനത്തെ ക്രമസമാധാന നില യെക്കുറിച്ചും മുഖ്യമന്ത്രി വിശദീകരിച്ചു. അക്രമികൾക്കെതിരെ ശക്തമായ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പു നൽകി.
Read More: വിവാദം കൊണ്ട് കേരളത്തിന്റെ പുരോഗതി തടയാമെന്ന് മോഹിക്കേണ്ട: മുഖ്യമന്ത്രി (വീഡിയോ)
കഴിഞ്ഞ വ്യാഴാഴ്ചയാണ് ഗവർണർ മുഖ്യമന്ത്രിയോട് റിപ്പോർട്ട് തേടിയത്. ഒരാഴ്ചക്കു ശേഷമാണ് സർക്കാർ റിപ്പോർട്ട് നൽകുന്നത്. റവന്യു – പൊലീസ് വകുപ്പുകളിൽ നിന്നാണ് റിപ്പോർട്ടിനായി സർക്കാർ വിവരങ്ങൾ സമാഹരിച്ചത്. ക്രമസമാധാന നില യെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് ഗവർണറോട് സംസാരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മറ്റൊരു റിപ്പോർട്ട് തയ്യാറാക്കി ഗവർണർ കേന്ദ്രത്തിനു നൽകും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here