Advertisement

അഗസ്ത്യാര്‍ കൂടത്തിലേക്കുള്ള സീസണിലെ ആദ്യ സംഘം നാളെ പുറപ്പെടും

January 13, 2019
Google News 1 minute Read
AGASTHYARKOODAM

അഗസ്ത്യാര്‍ കൂടത്തിലേക്കുള്ള സീസണിലെ ആദ്യ സംഘം നാളെ പുറപ്പെടും. നിരോധനം നീക്കിയശേഷം അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്ന ആദ്യ വനിത എന്ന ചരിത്ര നേട്ടത്തിന് അരികെയാണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥയായ ധന്യ സനല്‍.

Read More: മുന്നാക്ക സംവരണം അംഗീകരിക്കില്ല: വെള്ളാപ്പള്ളി

അഗസ്ത്യാര്‍കൂടം സന്ദര്‍ശിക്കുന്ന സംഘത്തില്‍ ആദ്യദിനം ഉള്‍പ്പെട്ടത് ഒരേയൊരു വനിതയാണ് പ്രതിരോധ വകുപ്പില്‍ പിആര്‍ഒ ആയ ധന്യ സനല്‍. ട്രംക്കിംഗിനോടുള്ള താല്‍പര്യം കൊണ്ടാണ് ധന്യ അഗസ്ത്യാര്‍ കൂടം സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നത്. തീര്‍ത്ഥാടനം അല്ല ലക്ഷ്യമെന്നും എതിര്‍പ്പുകള്‍ ഉണ്ടാവില്ലെന്നാണ് പ്രതീക്ഷയെന്നും ധന്യ പറയുന്നു. ട്രംക്കിംഗിലെ മുന്‍ പരിചയം സഹായകമാവുമെന്നാണ് ധന്യ പറയുന്നത്.

Read More: പഴശ്ശിരാജയിലെ നീക്കം ചെയ്ത ഭാഗം വൈറലാകുന്നു

രാവിലെ ഏഴ് മണിയോടെ ബോണക്കാട് ചെക്ക് പോസ്റ്റില്‍ നിന്നാണ് യാത്ര ആരംഭിക്കും. 20 കിലോ മീറ്റര്‍ നീളുന്ന പാതയിലൂടെയുള്ള ട്രക്കിംഗ് രണ്ട് മുതല്‍ മൂന്ന് വരെ ദിവസങ്ങളിലാണ് ക്രമീകരിച്ചിരിക്കുന്നത്. ദിവസേന പരമാവധി 100 പേര്‍ക്കാണ് പ്രവേശനാനുമതി. നെയ്യാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ആഗസ്ത്യാര്‍കൂടം കേരളത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കൊടുമുടിയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here