ഉത്തര്‍പ്രദേശില്‍ എല്ലാ സീറ്റിലും മത്സരിക്കുമെന്ന് കോണ്‍ഗ്രസ്

എസ്.പി – ബി.എസ്.പി സഖ്യത്തില്‍ ഇടം പിടിക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് ഉത്തര്‍പ്രദേശില്‍ തനിച്ച് മത്സരിക്കാന്‍ ഒരുങ്ങുന്നു. യുപിയിലെ 80 മണ്ഡലങ്ങളിലും തനിച്ച് മത്സരിക്കുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നത്.
Read More: റോഡ് കുരുതിക്കളമാകുന്നതിലെ യഥാര്‍ത്ഥ വില്ലന്‍ ആരാണ് ?
കര്‍ഷകരുടെ പ്രശ്‌നങ്ങളും കാര്‍ഷിക മേഖല നേരിടുന്ന പ്രതിസന്ധികളും ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസ് പ്രചരണം നടത്താന്‍ പദ്ധതിയിടുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പറഞ്ഞു. യു.എ.ഇ സന്ദര്‍ശം കഴിഞ്ഞ് പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയ ഉടന്‍ യു.പി കേന്ദ്രീകരിച്ച് റാലികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കോണ്‍ഗ്രസ് യു.പിയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്.
Read More: കനക ദുര്‍ഗ്ഗയും, ബിന്ദുവും ആര്‍പ്പോ ആര്‍ത്തവം വേദിയില്‍
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് സ്വന്തം നിലയില്‍ മത്സരിച്ച് ശക്തിതെളിയിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും വ്യക്തമാക്കി. ബി.ജെ.പിക്കെതിരെ സ്വന്തം ആദര്‍ശം ഉയര്‍ത്തിപ്പിടിച്ച് ശക്തി തെളിയിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുകയെന്നും രാഹുല്‍ ദുബൈയില്‍ പറഞ്ഞു.
Read More: ബിജെപിയുടെ നിരാഹാരസമരത്തെ പ്രവര്‍ത്തകരും കയ്യൊഴിയുന്നു
കോണ്‍ഗ്രസുമായി ആശയപ്പൊരുത്തമുള്ള പാര്‍ട്ടികളാണ് എസ്.പിയും ബി.എസ്.പിയും. എന്നാല്‍ അവര്‍ ഒരു തീരുമാനം പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുന്നു. ഏറെ ആലോചിച്ചായിരിക്കും അവര്‍ തീരുമാനമെടുത്തിരിക്കുക. ഈ സാഹചര്യത്തില്‍ സ്വന്തം നിലയില്‍ മത്സരിച്ച് കോണ്‍ഗ്രസ് ശക്തി തെളിയിക്കും. എല്ലാ പാര്‍ട്ടിക്കും അവരുടേതായ തീരുമാനമെടുക്കാന്‍ അവകാശമുണ്ട്. മായാവതി, അഖിലേഷ് യാദവ്, മുലായം സിങ് യാദവ് എന്നിവരോട് തനിക്ക് ആദരവാണുള്ളതെന്നും രാഹുല്‍ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here