Advertisement

മറഡോണയുടെ ശസ്ത്രക്രിയ വിജയകരം

January 13, 2019
Google News 0 minutes Read
maradona

ഫുട്‌ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയ്ക്കു ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായിരുന്നെന്നും മറഡോണ സുഖം പ്രാപിച്ചുവരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച അര്‍ജന്റീനയുടെ തലസ്ഥാനമായ ബുവാനോസ് ആരീസിലെ ഒലിവോസില്‍ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. വയറ്റില്‍ കുടലുവീക്കത്തെ തുടര്‍ന്നാണ് ആന്തരിക രക്തസ്രാവം ഉണ്ടായത്. അമിത ലഹരി ഉപയോഗത്തെ തുടര്‍ന്ന് ഏതാനും വര്‍ഷങ്ങളായി മറഡോണ ആശുപത്രിയില്‍ നിരന്തരം ചികിത്സ തേടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here