സിഖ് വിരുദ്ധകലാപക്കേസ്; സജ്ജൻ കുമാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

സിഖ് വിരുദ്ധകലാപക്കേസിൽ ജീവപര്യന്തം തടവിനു ശിക്ഷിച്ച ഡൽഹി ഹൈക്കോടതി വിധിക്കെതിരേ മുൻ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ നൽകിയ ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സജ്ജൻ കുമാറിന്റെ ഹർജി പരിഗണിക്കുമ്പോൾ തങ്ങളുടെ ഭാഗംകൂടി കേൾക്കണമെന്നാവശ്യപ്പെട്ട് ഇരകളുടെ കുടുംബം സുപ്രീംകോടതിയിൽ തടസ്സഹർജി നൽകിയിട്ടുണ്ട്. ഇതും കോടതിയുടെ പരിഗണനയിൽ ഉണ്ട്.
1984ൽ നടന്ന കലാപത്തിനിടെ ഡെൽഹി കന്റോൺമെന്റിൽ ഉള്ള ഒരു സിഖ് കുടുംബത്തിലെ കൊലപ്പെടുത്തിയ കേസിൽ ആണ് സജ്ജൻ കുമാർ കുറ്റക്കാരൻ ആണെന്ന് ഡൽഹി ഹൈക്കോടതി കണ്ടെത്തിയത്. ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സജ്ജൻ കുമാർ നിലവിൽ തിഹാർ ജയിലിൽ ആണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here