Advertisement

പുനര്‍നിര്‍മ്മാണത്തിന് കാശില്ല; എ.കെ.ജി മ്യൂസിയത്തിന് പത്ത് കോടി

January 16, 2019
Google News 1 minute Read
AKG STATUE

പ്രളയാനന്തര കേരള പുനർനിർമാണത്തിന് പണമില്ലാതിരിക്കെ എകെജി മ്യൂസിയത്തിന് ഭൂമി ഏറ്റെടുക്കാൻ സർക്കാർ ഉത്തരവ്. മ്യൂസിയത്തിനായി പത്തുകോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ചത്.

Read Also: ചന്ദ്രനിൽ പരുത്തിച്ചെടി മുളപ്പിച്ച് ചൈന; ചിത്രങ്ങൾ

സർദാർ പട്ടേലിന്റെ പ്രതിമാ നിർമാണത്തെ വിമർശിച്ചവർ ക്ഷമിക്കുക. അത്രത്തോളം ഭീമമായ തുക അല്ലെങ്കിലും ഇങ്ങ് കണ്ണൂരിലെ പെരളശേരിയിൽ എകെജിയുടെ സ്മാരകമായി പത്തുകോടി രൂപയുടെ ചരിത്ര മ്യൂസിയം വരാൻ പോവുകയാണ്. കഴിഞ്ഞ ബജറ്റിൽ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നതാണ്. എന്നാൽ നവകേരള നിർമാണത്തിന് പണമില്ലെന്നു പറയുന്ന കാലത്താണ് പത്തുകോടി രൂപ മ്യൂസിയത്തിനു ചെലവിടാൻ പോവുന്നത്.

Read Also: ‘റേഷന്‍ കാര്‍ഡ് പുതുക്കിയപ്പോള്‍ ബിപിഎല്‍ കാര്‍ഡ് എപിഎല്‍ ആയി’; തുച്ഛവരുമാനക്കാരിയായ ശാന്തയുടെ ദയനീയ ജീവിതം

കണ്ണൂർ മാക്രേരി വില്ലേജിൽ 3 ഏക്കർ 21 സെന്റ് സ്ഥലം സ്വകാര്യ ഉടമകളിൽ നിന്ന് ഏറ്റെടുക്കാൻ സർക്കാർ ഭരണാനുമതി നൽകി. തുടർ നടപടികൾ സ്വീകരിക്കാൻ കണ്ണൂർ കളക്ടറോടും മ്യൂസിയം ഡയറക്ടറോടും സർക്കാർ നിർദേശിച്ചിട്ടുമുണ്ട്. പെരളശേരി ക്ഷേത്രത്തിനു പിന്നിൽ അഞ്ചരക്കണ്ടി പുഴയോരത്താണ് സ്ഥലം. മുമ്പ് വി.എസ് സർക്കാരിന്റെ കാലത്ത് എ.കെ.ജിയുടെ ജന്മവീട് ഏറ്റെടുത്ത് സ്മാരകമാക്കാൻ നീക്കം നടന്നിരുന്നു. വീട് വിട്ടുകിട്ടാത്തതിനാൽ ആ ശ്രമം വിജയിച്ചില്ല. തുടർന്നാണ് ഈ സർക്കാർ പെരള ശേരിയിൽ തന്നെ മറ്റൊരിടത്ത് ചരിത്ര മ്യൂസിയവുമായി വന്നത്. എകെജിയുടെ ജീവിതം ഉത്തരകേരളത്തിലെ സ്വാതന്ത്ര്യ സമര ചരിത്രം തുടങ്ങിയവയൊക്കെ മ്യൂസിയത്തിലുണ്ടാകുമെന്നാണ് സർക്കാരിന്റെ വാദം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here