കായംകുളത്ത് ആക്രമണം; രണ്ട് പേര്‍ക്ക് വെട്ടേറ്റു

കൃഷ്ണപുരത്ത് ആക്രമണം. കാപ്പില്‍ മേക്ക് മൃഗാശുപത്രിക്ക് സമീപത്ത് ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. സംഭവത്തില്‍ രണ്ട് പേര്‍ക്ക് വെട്ടേറ്റു. നാലംഗ അക്രമിസംഘമാണ് ആക്രമണം നടത്തിയത്. ഇവരില്‍ രണ്ട് പേരെ പോലീസ് പിടികൂടി. കൃഷ്ണപുരം കാപ്പില്‍മേക്ക് ശ്രീരാഗത്തില്‍ മിഥുന്‍ , അഖിലേഷ്  എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവര്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

കൃഷ്ണപുരം അമ്പാടിയില്‍ പ്രസന്നന്‍,  പ്രഭാത് എന്നിവരാണ് പിടിയിലായത്.  സമീപമുള്ള ക്ഷേത്രത്തിലെ ഉത്സവത്തിനിടയില്‍ നടന്ന തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത് . നാലംഗ സംഘം മിഥുനെ ആക്രമിക്കുമ്പോള്‍ തടസം പിടിക്കാന്‍ ചെന്നപ്പോഴാണ് അഖിലേഷിന് വെട്ടേറ്റത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top