Advertisement

ഗുര്‍മീത് റാം റഹീം സിംഗിന് ജീവ പര്യന്തം ശിക്ഷ

January 17, 2019
Google News 0 minutes Read
gurmeet ram raheem gets life time imprisonment

മാധ്യമ പ്രവര്‍ത്തകന്‍ റാം ചന്തര്‍ ഛത്രപതിയെ കൊലപ്പെടുത്തിയ കേസില്‍ വിവാദ ആള്‍ ദൈവം ഗുര്‍മീത് റാം റഹീം സിംഗിന് ജീവ പര്യന്തം ശിക്ഷ വിധിച്ചു. പഞ്ച്കുള പ്രത്യേക സി ബി ഐ കോടതിയുടേതാണ് വിധി. കേസിലെ മറ്റ് മൂന്ന് പ്രതികള്‍ക്കും ജീവപര്യന്തം ശിക്ഷ നല്‍കി.

ഗുർമീതിന് പുറമെ മറ്റ് പ്രതികളായ കുല്‍ദീപ് സിംഗ്, നിര്‍മല്‍ സിംഗ്, കിഷന്‍ ലാല്‍ എന്നിവരും ജീവ പര്യന്തം ശിക്ഷ അനുഭവിക്കണം. റാം ഛത്തർപതിയുടെ കൊലപാതകത്തില്‍ കുറ്റക്കാരാണെന്ന് ജനുവരി പതിനൊന്നിന് കോടതി കണ്ടെത്തിയിരുന്നു 2002 ഒക്ടോബര്‍ 24നാണ് പൂരാ സച്ച് ദിനപത്രത്തിന്റെ എഡിറ്ററായിരുന്ന റാം ചന്തര്‍ ഛത്രപതിയെ വിവാദ ആൾ ദൈവം ഗുര്‍മീതും അനുയായികളും ചേര്‍ന്ന് കൊല്ലപ്പെടുത്തിയെന്നാണ് കേസ്. ഗുർമിതിന്റെ സിർസയിലെ ആശ്രമത്തിൽ വനിതകൾ ബാലാത്സംഘത്തിനിരായാകുന്നുവെന്ന വാർത്ത നൽകിയതിനു പ്രതികാരം തീർക്കുകയായിരുന്നു. 2006ലാണ് സി ബി ഐ കേസ് ഏറ്റെടുത്തത്. നീണ്ട 12 വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി ഉണ്ടാകുന്നത്. പഞ്ച്കുള പ്രത്യേക സി ബി ഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് കേസില്‍ ശിക്ഷ വിധി പ്രസ്താവിച്ചത്. ബലാത്സംഗക്കേസില്‍ ഇപ്പോള്‍ ജയിലില്‍ കഴിയുന്ന ഗുര്‍മീതിനെ കോടതിയില്‍ നേരിട്ട് ഹാജരാക്കിയില്ല. 20 കൊല്ലത്തേക്ക് ശിക്ഷിക്കപെട്ട ഗുർമീത് റോഹ്തക്ക് ജില്ലയിലെ സുനാരിയ ജയിലിലാണ്. ശിക്ഷ വിധി കേൾക്കാൻ അവിടെ വീഡിയോ കോണ്‍ഫറന്‍സ് സൗകര്യം ഒരുക്കിയിരുന്നു. ബലാല്‍സംഗക്കേസില്‍ റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് 2017 ല്‍ വിധി വന്നപ്പോൾ വിവാദ ആള്‍ ദൈവത്തിന്റെ അനുയായികള്‍ നടത്തിയ കലാപത്തില്‍ 30അധികം ആളുകള്‍ കൊല്ലപ്പെട്ടിരുന്നു. ആക്രമങ്ങള്‍ ഉണ്ടായാല്‍ തടയുന്നതിന് ഇത്തവണയും കനത്ത സുരക്ഷയാണ് പഞ്ചാപിലും ഹരിയാനയിലും ഒരുക്കിയിരുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here